KeralaNEWS

ഗൂഗിൾ മാപ്പ് നോക്കി ശബരിമലയ്ക്ക്;വാഹനം മറിഞ്ഞ് 12 തീര്‍ഥാടകര്‍ക്ക് പരിക്ക്

കുമളി: ചെന്നൈ കുളത്തൂരില്‍നിന്ന് ശബരിമലയിലേക്ക് പോയ തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് 12 പേര്‍ക്ക് പരിക്ക്.

ചെങ്കര പുല്ലുമേട് റോഡില്‍ ശങ്കരഗിരി വലിയ വളവില്‍ ചൊവ്വാഴ്ച രാവിലെ 7.30ഓടെയായിരുന്നു അപകടം. ഗൂഗിള്‍ മാപ്പില്‍ ശബരിമല പുല്ലുമേട് തിരഞ്ഞു പോയവര്‍ വഴിതെറ്റി ചെങ്കര പുല്ലുമേടിന് സമീപമെത്തിയാണ് അപകടത്തിൽപ്പെട്ടത്.

Signature-ad

ദിവസങ്ങള്‍ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് തീര്‍ഥാടകരുടെ വാഹനം വഴിതെറ്റി മറിയുന്നത്. ബസില്‍ 23 തീര്‍ഥാടകരും ഡ്രൈവറുമാണ് ഉണ്ടായിരുന്നത്.

അപകടത്തില്‍  പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: