IndiaNEWS

സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരക്ക് ഉയര്‍ത്തി;പെൺകുട്ടികളുള്ള മാതാപിതാക്കൾ ഇനിയും മടിച്ചു നിൽക്കരുത്

കേന്ദ്ര സര്‍ക്കാരിന്റെ ജനപ്രിയ നിക്ഷേപ പദ്ധതികളിലൊന്നായ സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരക്ക് 0.2 ശതമാനവും മൂന്ന് വര്‍ഷ ടേം ഡിപ്പോസിറ്റ് പലിശ നിരക്ക് 0.1 ശതമാനവും ഉയര്‍ത്തി.

2024 ജനുവരി-മുതലുള്ള പലിശ നിരക്കാണ് പരിഷ്‌കരിച്ചത്.പെണ്‍കുട്ടികള്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്നതാണ്  സുകന്യ സമൃദ്ധി യോജന.2015ല്‍ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ ഈ പദ്ധതി ആരംഭിച്ചത്.

Signature-ad

പത്ത് വയസിന് താഴെയുള്ള പെണ്‍കുട്ടിയുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് സുകന്യ സമൃദ്ധി യോജന പദ്ധതി ആരംഭിക്കാവുന്നതാണ്. ഒരു പെണ്‍കുട്ടിയുടെ പേരില്‍ ഒരൊറ്റ അക്കൗണ്ട് മാത്രമേ അനുവദിക്കൂ. അതുപോലെ ഒരു രക്ഷിതാവിന് അവരുടെ രണ്ട് പെണ്‍കുട്ടികള്‍ക്ക് മാത്രമേ അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കൂ.

പെണ്‍കുട്ടിക്ക് 18 വയസാകുമ്ബോള്‍ മെച്യൂരിറ്റി തുകയുടെ 50 ശതമാനവും ബാക്കിയുള്ള തുക പെണ്‍കുട്ടിക്ക് 21 വയസാകുമ്ബോളും പിന്‍വലിക്കാവുന്നതാണ്. ഒരു സാമ്ബത്തിക വര്‍ഷത്തില്‍ ഏറ്റവും കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും നിക്ഷേപിക്കാവുന്നതാണ്. 18 വയസ് പൂര്‍ത്തിയായാല്‍ പെണ്‍കുട്ടിക്ക് അക്കൗണ്ടിന്റെ ഉടമസ്ഥാവകാശം നേടാവുന്നതുമാണ്.

 2023-24 സാമ്ബത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കേന്ദ്രം ചെറുകിട സമ്ബാദ്യ പദ്ധതികളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചിരുന്നു. ഇതോടെ സുകന്യ സമൃദ്ധി യോജനയും കൂടുതല്‍ ആകര്‍ഷകമായി. ഇതിന് പിന്നാലെയാണ് ഈ വര്‍ഷം അവസാനം വീണ്ടും നിരക്ക് വര്‍ധന ഉണ്ടായിരിക്കുന്നത്.

Back to top button
error: