KeralaNEWS

വീട്ടില്‍ കഞ്ചാവ് ചെടി; ആലപ്പുഴയില്‍ കഞ്ചാവും മയക്കുമരുന്ന് ഗുളികകളുമായി യുവാവ് പിടിയില്‍

ആലപ്പുഴ: കഞ്ചാവും മയക്കുമരുന്ന് ഗുളികകളുമായി  യുവാവ് പിടിയില്‍. മണ്ണഞ്ചേരി പഞ്ചായത്ത് 23-ാം വാര്‍ഡ് കണ്ണന്തറ വീട്ടിൽ സനൽ കുമാറാണ് പിടിയിലായത്.
പരിശോധനയിൽ
വീട്ടില്‍  നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടിയും പിടികൂടി. എറണാകുളം ജില്ലയില്‍ നിരവധി കേസുകളിലെ പ്രതിയും കാപ്പ പ്രകാരം എറണാകുളം ജില്ലയില്‍ നിന്നും നാട് കടത്തപ്പെട്ടയാളുമാണ് പ്രതി.
 ആലപ്പുഴ എക്‌സൈസ് റേഞ്ച് ഓഫീസും മണ്ണഞ്ചേരി പോലീസും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതി പിടിയിലായത്.
 

നാല് വര്‍ഷമായി ഭാര്യവീടായ മണ്ണഞ്ചേരി പഞ്ചായത്ത് 23-ാം വാര്‍ഡ് കണ്ണന്തറ വീട്ടിലാണ് സനലിന്റെ താമസം.

Back to top button
error: