CareersTRENDING

പത്താം ക്ലാസ് പൂര്‍ത്തിയാക്കിയവര്‍ക്ക് കേന്ദ്ര സേനകളില്‍ ഉയര്‍ന്ന ജോലി

ത്താം ക്ലാസ് പൂര്‍ത്തിയാക്കിയവര്‍ക്ക് കേന്ദ്ര സേനകളില്‍ ഉയര്‍ന്ന ജോലി നേടാൻ  അവസരം.തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കേന്ദ്ര സര്‍വ്വീസില്‍ മറ്റെല്ലാ ആനുകൂല്യങ്ങള്‍ക്കും അവസരമുണ്ടായിരിക്കും.

പുതിയ നോട്ടിഫിക്കേഷന്‍ പ്രകാരം 26146 ഒഴിവുകളിലേക്കാണ് വിജ്ഞാപനം പുറത്ത് വിട്ടിട്ടുള്ളത്. ഡിസംബര്‍ 31നുള്ളില്‍ അപേക്ഷിക്കേണ്ടതുണ്ട്.

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (BSF), സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (CISF), സെന്‍ട്രല്‍ റിസര്‍വ്വ് പൊലിസ് ഫോഴ്‌സ് (CRPF), ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്‌സ് (ITBP), സശസ്ത്ര സീമാ ബെല്‍ (SSB), സെക്രട്ടറിയേറ്റ് സെക്യൂരിറ്റി ഫോഴ്‌സ് (SSF), ആസാം റൈഫിള്‍സ് (AR), നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (NCB) എന്നിവയിലേക്ക് ജനറല്‍ ഡ്യൂട്ടി കോണ്‍സ്റ്റബിള്‍ നിയമനങ്ങളാണ് നടക്കുന്നത്.

Signature-ad

BSF 6174, CISF 11025, CRPF 3337, SSB 635, ITBP 3189, ASSAM RIFLES 1490, SSF 296 എന്നിങ്ങനെയാണ് ഓരോ സേനകളിലേക്കുമുള്ള ഒഴിവുകള്‍.

വിദ്യാഭ്യാസ യോഗ്യത
അംഗീകൃത ബോര്‍ഡിന് കീഴില്‍ പത്താം ക്ലാസ് പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം.

പ്രായപരിധി
18 വയസ് മുതല്‍ 23 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

ശമ്ബളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 21,700 രൂപ മുതല്‍ 69,100 രൂപ വരെ ശമ്ബളയിനത്തില്‍ ലഭിക്കുന്നതാണ്.

അപേക്ഷ
ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ജനറല്‍ കാറ്റഗറിക്ക് 100 രൂപയാണ് അപേക്ഷ ഫീസ്. വനിതകള്‍, എസ്.സി, എസ്.ടി, വിരമിച്ച സൈനികര്‍ എന്നിവര്‍ക്ക് അപേക്ഷ ഫീസില്ല.

കേരളത്തിലടക്കം വിവിധ ജില്ലകളില്‍ പരീക്ഷ കേന്ദ്രങ്ങളുണ്ട്. എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂര്‍, തിരുവനന്തപുരം ജില്ലകളിലാണ് പരീക്ഷ സെന്ററുകള്‍.

 

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് https://ssc.nic.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ അപേക്ഷ സമര്‍പ്പിക്കാം. ആദ്യമായി അപേക്ഷിക്കുന്നവര്‍ വണ്‍ ടൈം രജിസ്‌ട്രേഷന്‍ ചെയ്താണ് അപേക്ഷിക്കേണ്ടത്.

Back to top button
error: