IndiaNEWS

45 രൂപയുടെ മാസ്‌കിന് ഈടാക്കിയത് 485 രൂപ! യെദിയൂരപ്പയ്‌ക്കെതിരേ 40,000 കോടിയുടെ അഴിമതി ആരോപണവുമായി ബി.ജെ.പി എംഎല്‍എ

ബംഗളൂരു: കര്‍ണാടക മുന്‍മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പക്കെതിരെ 40,000 കോടിയുടെ അഴിമതി ആരോപണവുമായി ബി.ജെ.പി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്‌നല്‍. കോവിഡ് നിയന്ത്രണത്തിന്റെ മറവില്‍ മുഖ്യമന്ത്രിയായിരുന്ന യെദിയൂരപ്പ വന്‍ അഴിമതി നടത്തിയെന്നാണ് യത്‌നലിന്റെ ആരോപണം. 45 രൂപയുടെ മുഖാവരണത്തിന് 485 രൂപ ഈടാക്കി. രോഗികളെ ചികിത്സിക്കാന്‍ 20,000 രൂപ നിരക്കില്‍ ബംഗളുരുവില്‍ 10,000 കിടക്കകള്‍ വാടകയ്‌ക്കെടുത്തു.

രോഗികള്‍ക്ക് എട്ടുമുതല്‍ പത്തുലക്ഷം രൂപവരെ ബില്ലിട്ടു തുടങ്ങിയ ആരോപണങ്ങളാണ് യത്നല്‍ ഉന്നയിച്ചത്. അഴിമതിയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് നേതാവും ഇപ്പോഴത്തെ ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാറുമായി ചേര്‍ന്നും യെദിയൂരപ്പ അഴിമതി നടത്തിയതായി യത്‌നല്‍ ആരോപിച്ചു.”ഇത് ഞങ്ങളുടെ സര്‍ക്കാരായിരുന്നു, ആരുടെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും പ്രശ്‌നമല്ല, കള്ളന്മാര്‍ കള്ളന്മാരാണ്,” അദ്ദേഹം പറഞ്ഞു.

Signature-ad

വെളിപ്പെടുത്തലിന്റെ പേരില്‍ തന്നെ പുറത്താക്കാനും ബസനഗൗഡ പാട്ടീല്‍ യത്‌നല്‍ ബി.ജെ.പി നേതൃത്വത്തെ വെല്ലുവിളിച്ചു. ”എനിക്ക് നോട്ടീസ് നല്‍കട്ടെ, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ നോക്കട്ടെ, ഞാന്‍ എല്ലാവരെയും തുറന്നുകാട്ടാം, സത്യം പറഞ്ഞാല്‍ എല്ലാവരെയും ഭയപ്പെടുത്തണം, എല്ലാവരും കള്ളന്മാരായി മാറിയാല്‍, ആരാണ് സംസ്ഥാനത്തെയും രാജ്യത്തെയും രക്ഷിക്കുക? പ്രധാനമന്ത്രി മോദി കാരണമാണ് രാജ്യം നിലനില്‍ക്കുന്നത്, ഈ രാജ്യത്ത് മുമ്പ് നിരവധി അഴിമതികള്‍ ഉണ്ടായിട്ടുണ്ട്, കല്‍ക്കരി കുംഭകോണം മുതല്‍ 2 ജി അഴിമതി വരെ, ” -യത്‌നല്‍ പറഞ്ഞു.

”കോവിഡ് മഹാമാരിയുടെ സമയത്ത് ബി.ജെ.പി സര്‍ക്കാര്‍ 40,000 കോടി രൂപയുടെ അഴിമതി നടത്തിയെന്ന ബിജെപി എംഎല്‍എയുടെ ആരോപണത്തെക്കുറിച്ച് ഞങ്ങള്‍ക്ക് നേരത്തെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ബിജെപി സര്‍ക്കാര്‍ 40% കമ്മിഷന്‍ സര്‍ക്കാരാണ്” -മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു.

Back to top button
error: