KeralaNEWS

അത് വ്യാജം; സൈബര്‍ ലോകത്ത് പ്രചരിക്കുന്ന വീഡിയോയുടെ വാസ്തവമറിയാം

ഘോഷം ഗംഭീരമാക്കാൻ നാട്ടുകാരുടെ കയ്യില്‍ നിന്നും ബലമായി പിരിവെടുക്കുന്നു, അതും നമ്മുടെ കേരളത്തില്‍ ! എങ്ങോട്ടാണ് നാടിന്റെ ഈ പോക്ക് ?

 ‘മദ്യവും മയക്കുമരുന്നുമായി ഒരുപറ്റം ചെറുപ്പക്കാര്‍ നാട്ടുകാരെ ഭീതിയിലാഴ്ത്തുന്ന അവസ്ഥ കാണുക’- കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ ഈ  തലക്കെട്ടോടെ വ്യാപകമായി ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

വലിയ ഭംഗിയൊന്നുമില്ലാത്ത ഒരു ക്രിസ്മസ് ട്രീ റോഡരുകില്‍ സ്ഥാപിച്ചിട്ട് ഒരുസംഘം ചെറുപ്പക്കാര്‍ റോഡിലൂടെ വരുന്ന വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പണം പിരിക്കുന്നതും ഒരു കാര്‍ യാത്രക്കാരൻ ഇത് ചോദ്യം ചെയ്യുന്നതും അയാളെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. വളരെ പെട്ടെന്നാണ് സൈബര്‍ ഇടങ്ങളില്‍ ഈ വീഡിയോ പ്രചരിച്ചത്.

Signature-ad

കൊല്ലത്ത് നിന്നുള്ള സുജിത് രാമചന്ദ്രൻ എന്നയാളുടെ ഫെയ്‌സ്‌ബുക്ക് പേജില്‍ ഇതേ വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. നാടൊട്ടുക്കു പിരിവ്! കടയ്ക്കല്‍ നിന്ന് കുളത്തുപ്പുഴക്ക് കുടുംബവുമായി സഞ്ചരിച്ച യുവാവിന് ഓന്തുപച്ച എന്ന സ്ഥലത്തു വെച്ച്‌ സംഭവിച്ചത്

അരങ്ങില്‍ : ജിഷ്ണു മഴവില്ല് , സുര്‍ജിത്, ബൈജു, സിദ്ധീഖ്, നൗഷാദ്, മഹേഷ്‌, വിജയൻ കടയ്ക്കല്‍, ജ്യോതിഷ് & പിച്ചു

അണിയറയില്‍ : സുജിത് രാമചന്ദ്രൻ

Disclimer : Created video for awareness purpose

എന്ന കുറിപ്പോടെയാണ് ഇയാള്‍ വിഡിയോ പങ്ക് വച്ചിട്ടുള്ളത്. ബോധവല്‍ക്കരണത്തിന് വേണ്ടിയുള്ള സ്ക്രിപ്റ്റഡ് വിഡിയോയാണിതെന്ന് അടിക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

ജിഷ്ണു മഴവില്ല് , സുര്‍ജിത്, ബൈജു, സിദ്ധീഖ്, നൗഷാദ്, മഹേഷ്‌, വിജയൻ കടയ്ക്കല്‍, ജ്യോതിഷ്, പിച്ചു, സുജിത് രാമചന്ദ്രൻ എന്നിവരാണ് വിഡിയോയുടെ അണിയറയില്‍. കൊല്ലം ജില്ലയിലെ കുളത്തുപ്പുഴയിലെ ഓന്ത്പച്ച എന്ന സ്ഥലത്താണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നതും.
പേജ് പരിശോധിച്ചപ്പോള്‍ ഇത്തരം വിഡിയോകള്‍ ഇവര്‍ മുൻപും അവതരിപ്പിച്ചിട്ടുള്ളതായി കണ്ടു. വിഡിയോയിലുള്ളവരെല്ലാം സുഹൃത്തുക്കളാണ്.

സംഭവം എന്തൊക്കെയായാലും വീഡിയോ വൈറലായതോടെ പൊലീസ് കേസാകുകയും പൊലീസ് തങ്ങളെ വിളിച്ച്‌ ചോദ്യം ചെയ്യുകയുമുണ്ടായെന്നും സുജിത് രാമചന്ദ്രൻ വ്യക്തമാക്കുന്നു.

Back to top button
error: