CrimeKeralaNEWS

ഹോട്ടല്‍ വാടക 5.5 ലക്ഷം രൂപ നല്‍കാതെ മുങ്ങി; മുന്‍ ക്രിക്കറ്റ് താരം പിടിയില്‍

ന്യൂഡല്‍ഹി: ആള്‍മാറാട്ട തട്ടിപ്പു നടത്തിയ ഹരിയാന മുന്‍ ക്രിക്കറ്റ് താരം പിടിയില്‍. അണ്ടര്‍ 19 ടീമിലുണ്ടായിരുന്ന മൃണാങ്ക് സിങ്ങിനെയാണ് ഡല്‍ഹി പൊലീസ് പിടിച്ചത്. ഐപിഎല്‍ താരം എന്ന പേരില്‍ 2022ല്‍ ഹോട്ടലില്‍ മുറിയെടുത്തു താമസിച്ച മൃണാങ്ക് പണം നല്‍കാതെ മുങ്ങി.

7 ദിവസം ഹോട്ടലില്‍ താമസിച്ചതിന്റെ വാടക 5,53,362 രൂപയാണ് നല്‍കാനുണ്ടായിരുന്നത്. തുടര്‍ന്ന് ഇയാളെയും കൂട്ടാളികളെയും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ പരാതി നല്‍കി.

Signature-ad

മൃണാങ്ക് ഇന്ത്യ വിട്ടു ദുബായില്‍ സ്ഥിരതാമസമാക്കി എന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. അതോടെ, ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. ക്രിസ്മസ് ദിനത്തില്‍ ഹോങ്കോങ്ങിലേക്ക് പോകാനായി ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് പിടിയിലായത്. ചോദ്യം ചെയ്യലിനിടെ പല ആഡംബര ഹോട്ടലുകളില്‍ നിന്നും ഇത്തരത്തില്‍ പണം നല്‍കാതെ മുങ്ങിയിട്ടുണ്ടെന്നു സമ്മതിച്ചു. ഐപിഎസ് ഓഫിസര്‍, രാജ്യാന്തര സ്‌പോര്‍ട്‌സ് ബ്രാന്‍ഡുകളുടെ അംബാസഡര്‍, ക്രിക്കറ്റ് താരങ്ങളുടെ അടുത്ത സുഹൃത്ത് എന്നൊക്കെ പരിചയപ്പെടുത്തിയാണ് ഇയാള്‍ നക്ഷത്ര ഹോട്ടലുകളില്‍ താമസിച്ചിരുന്നത്.

Back to top button
error: