മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള നേര്‍ക്കുനേര്‍ പോര്‍വിളിക്ക് ശേഷം ഇരുവരും ഒന്നിച്ചെത്തുക സത്യപ്രതിജ്ഞ വേദിയിലാകും. അതേസമയം ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം തുടരുമെന്നാണ് എസ്‌എഫ്‌ഐയുടെ അറിയിപ്പ്.
ഗവര്‍ണര്‍ തിരിച്ചെത്തുമ്ബോള്‍ പ്രതിഷേധത്തിന് സാധ്യതകണ്ട് നൂറുകണക്കിന് പോലീസുകാരെയാണ് ഇവിടെ വിന്യസിച്ചിട്ടുള്ളത്.
അതിനിടെ കേരള സര്‍വകലാശാല സിൻണ്ടിക്കേറ്റ് യോഗം ഇന്ന് ചേരും. സര്‍വകലാശാല കവാടത്തിലെ ബാനറിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെയാണ് ഇന്നത്തെ യോഗം. ഇത് യോഗത്തില്‍ ചര്‍ച്ചയാകും. ഗവര്‍ണര്‍ക്കെതിരായ ബാനര്‍ നീക്കണമെന്നാണ് വിസിയുടെ ആവശ്യം. എന്നാല്‍ ബാനര്‍ നീക്കാനാകില്ലെന്നും, ഇത് വിദ്യാര്‍ത്ഥികളുടെ അഭിപ്രായസ്വാതന്ത്ര്യമെന്നുമാണ് ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ വാദം. ഇതിനെ ചൊല്ലി ഇന്നത്തെ യോഗത്തില്‍ തര്‍ക്കത്തിന് സാധ്യതയുണ്ട്. കേരള സെനറ്റിലേക്കുളള ഗവര്‍ണറുടെ നോമിനേഷനെതിരെയും വിമര്‍ശനം ഉയര്‍ന്നേക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് യോഗം.