Lead NewsNEWS

കേന്ദ്ര ഏജൻസികൾക്ക് മുൻപിൽ ഹാജരാകില്ല, കർഷക സമരം വഴിത്തിരിവിലേക്ക്

വിവാദ കാർഷിക നിയമങ്ങൾക്കെതിരെ സമരം നടത്തുന്ന കർഷകർ നാളെ കേന്ദ്രസർക്കാരുമായി വീണ്ടും കൂടിക്കാഴ്ചയും സമിതിയോഗം നടത്താൻ ഇരിക്കെ ചില കർഷക നേതാക്കൾ എൻഐഎയ്ക്ക് മുൻപിൽ ഹാജരാകണമെന്ന് ഉത്തരവിനെതിരെ കർഷകർ. ഒരാൾപോലും കേന്ദ്രഏജൻസികൾ മുൻപിൽ ഹാജരാകില്ലെന്ന് കർഷക നേതാക്കൾ അറിയിച്ചു. ഖലിസ്ഥാൻ സംഘടനയുടെ നേതാവ് ഗുര്‍പന്ത് വാദ് പന്നുവിനെതിരെ യുഎപിഎ കേസുമായി ബന്ധപ്പെട്ട് ചില കർഷക നേതാക്കളെയാണ് എൻ ഐ എ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.

ചോദ്യം ചെയ്യല്‍ കേന്ദ്ര സര്‍ക്കാരിന്റെ ആസൂത്രിത നീക്കമാണെന്നും കർഷക സമരത്തെ തകർക്കാനുള്ള പുതിയ അടവ് ആണെന്നും കർഷക നേതാക്കൾ ആരോപിച്ചു. ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും കർഷകരിൽ ഒരാൾപോലും ഹാജരാകില്ലെന്ന് സംയുക്ത കിസാൻ മോർച്ച നേതാവ് ബൽബീർ സിംഗ് പറഞ്ഞു. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും പഠിക്കാനും വേണ്ടി സുപ്രീം കോടതി നിയോഗിച്ച സമിതിയും കേന്ദ്രവും കർഷകരും തമ്മിൽ നാളെ ചർച്ച നടക്കാനിരിക്കെയാണ് എന്‍.ഐ.എ യുടെ ഭാഗത്തുനിന്നുള്ള ഇത്തരത്തിലൊരു നീക്കം.

Signature-ad

റിപ്പബ്ലിക് ദിനത്തില്‍ ഡൽഹിയില്‍ ട്രാക്ടർ റാലി നടത്തുമെന്ന് കർഷകർ നേരത്തെ പ്രഖ്യാപിച്ചിരുന്നു എന്നാൽ ട്രാക്ട് റാലി തടയണമെന്നാവശ്യപ്പെട്ട് ഡൽഹി പോലീസ് സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

Back to top button
error: