IndiaNEWS

തിരക്കേറിയ സ്ഥലങ്ങളില്‍ പോകരുത്; ഇന്ത്യയിലുള്ള ഇസ്രയേലി പൗരന്മാര്‍ക്ക് നിര്‍ദേശം

ന്യൂഡല്‍ഹി: ഇസ്രയേല്‍ എംബസിക്കു സമീപം സ്‌ഫോടനം നടന്നതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലുള്ള ഇസ്രയേല്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ഇസ്രയേല്‍ നാഷനല്‍ കൗണ്‍സില്‍. എംബസിക്കു സമീപം നടന്നത് ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായും ഇസ്രയേല്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് ഇന്ത്യയിലുള്ള പൗരന്മാര്‍ക്ക് ഇസ്രയേല്‍ യാത്രാ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചു.

”ഇസ്രയേല്‍ എംബസിക്കു സമീപം ഇന്നലെ വൈകിട്ട് 5.48 ന് സ്‌ഫോടനം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഡല്‍ഹി പൊലീസും സുരക്ഷാസേനയും ഇതു സംബന്ധിച്ച് അന്വേഷണം നടത്തുകയാണ്. സ്‌ഫോടനത്തിനു പിന്നാലെ ഇസ്രയേല്‍ നാഷനല്‍ സുരക്ഷാ കൗണ്‍സില്‍ പുറപ്പടുവിച്ച നിര്‍ദേശങ്ങള്‍ പ്രധാനമായും ഡല്‍ഹിയിലുള്ളവര്‍ക്കാകും ബാധകമാകുക” ഇസ്രയേല്‍ എംബസി വക്താവ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

Signature-ad

മാളുകള്‍, മാര്‍ക്കറ്റുകള്‍ എന്നിങ്ങനെയുള്ള തിരക്കേറിയ സ്ഥലങ്ങളില്‍ ഒരു കാരണവശാലും പോകരുതെന്ന് ഇസ്രയേല്‍ പുറപ്പെടുവിച്ച് നിര്‍ദേശത്തില്‍ പറയുന്നു. റസ്റ്ററന്റുകള്‍, ഹോട്ടല്‍, പബ്ബുകള്‍ എന്നിങ്ങനെയുള്ള പൊതു സ്ഥലങ്ങളിലും അതീവ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശിച്ച. ഇസ്രയേലിന്റെ ചിഹ്നങ്ങള്‍ പൊതു സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കരുതെന്നും സുരക്ഷിതമല്ലാത്ത വലിയ പരിപാടികളില്‍ പങ്കെടുക്കരുതെന്നും പറയുന്നു. സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങളും മറ്റു വിവരങ്ങളും പങ്കുവയ്ക്കുന്നത് ഒഴിവാക്കാനും നിര്‍ദേശിച്ചു.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെയാണ് ഡല്‍ഹി ചാണക്യപുരിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപം സ്‌ഫോടനശബ്ദമുണ്ടായത്. ഡല്‍ഹി പൊലീസ് ഉടന്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഈ സ്ഥലത്ത് ഇസ്രയേല്‍ അംബാസഡറെ അഭിസംബോധന ചെയ്ത ഒരു കത്ത് പൊലീസ് കണ്ടെത്തി. കത്ത് പൊതിഞ്ഞ പതാകയും കിട്ടിയതായി പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ടു പേരെ പൊലീസ് തിരിച്ചറിഞ്ഞു. ഇവര്‍ക്കു വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

 

Back to top button
error: