IndiaNEWS

അറബിക്കടലില്‍ യുദ്ധകപ്പലുകള്‍ വിന്യസിച്ച്‌ ഇന്ത്യൻ നാവികസേന

കൊച്ചി: അറബിക്കടലില്‍ യുദ്ധകപ്പലുകള്‍ വിന്യസിച്ച്‌ ഇന്ത്യൻ നാവികസേന. കഴിഞ്ഞ ദിവസം ചരക്ക് കപ്പലിനെതിരെ ഡ്രോണ്‍ ആക്രമണം നടന്ന പശ്ചാത്തലത്തിലാണ് നടപടി.

ഐ എൻ എസ് മോര്‍മുഗാവോ, ഐ എൻ എസ് കൊച്ചി, ഐ എൻ എസ് കൊല്‍ക്കത്ത എന്നീ യുദ്ധക്കപ്പലുകളെയാണ് വിന്യസിച്ചത്. നിരീക്ഷണത്തിനായി നാവികസേന പി -8 ഐ ലോംഗ് റേഞ്ച് പട്രോളിംഗ് വിമാനവും സജ്ജീകരിച്ചിട്ടുണ്ട്.

20 ഇന്ത്യക്കാരുമായി സൗദി അറേബ്യയില്‍ നിന്ന് ക്രൂഡ് ഓയിലുമായി വന്ന എംവി ചെ പ്ലൂട്ടോ എന്ന വ്യാപാരക്കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ കപ്പലിന് തീപിടിക്കുകയായിരുന്നു.

Signature-ad

ഡ്രോണ്‍ ആക്രമണം നടന്ന ചെ പ്ലൂട്ടോ കപ്പലില്‍ വിശദമായ ഫോറൻസിക് പരിശോധനയും സംഘം നടത്തി.കപ്പലില്‍ കണ്ടെത്തിയ അവശിഷ്ടങ്ങളുടെയും വിശകലനത്തില്‍ ഡ്രോണ്‍ ആക്രമണമാണ് നടന്നതെന്നാണ് സംഘത്തിന്റെ വിലയിരുത്തല്‍.

അതേസമയം സ്ഫോടക വസ്തു സംബന്ധിച്ച്‌ പരിശോധിക്കാൻ ഫോറൻസിക് പരിശോധനയും നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

സൗദി അറേബ്യയിലെ തുറമുഖത്ത് നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരു കപ്പല്‍ പോര്‍ബന്തര്‍ തീരത്ത് നിന്ന് 217 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ ആളപായങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല.

Back to top button
error: