ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ പകലും ദൈര്‍ഘ്യമേറിയ രാത്രിയും അനുഭവപ്പെടുക ഇന്ന്. വിന്റര്‍ സോളിസ്റ്റിസ് അഥവാ ശൈത്യകാല അറുതി എന്നറിയപ്പെടുന്ന പ്രതിഭാസമാണ് ഇതിന് കാരണമാകുന്നത്.
എല്ലാ വര്‍ഷവും ഡിസംബര്‍ 21 അല്ലെങ്കില്‍ ഡിസംബര്‍ 22 നാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. ഇത്തവണ ഡിസംബര്‍ 22 നാണ് നടക്കുന്നത്.
ഭൂമി അതിന്റെ അച്ചുത്തണ്ടില്‍ 23.4 ഡിഗ്രി ചരിഞ്ഞിരിക്കുന്നു. ചരിവ് സൂര്യനില്‍ നിന്ന് ഏറ്റവും അകന്നു നില്ക്കുന്നതു കൊണ്ടാണ് ഈ ദിവസത്തില്‍ പകലിന്റെ ദൈര്‍ഘ്യം കുറവും രാത്രിയുടെ ദൈര്‍ഘ്യം കൂടുതലായും അനുഭവപ്പെടുന്നത്.