KeralaNEWS

പന്തളത്ത് ആർഎസ്എസ് കാര്യാലയത്തിന് നേരെ ആക്രമണം

പത്തനംതിട്ട:പന്തളത്ത് ആർഎസ്എസ് കാര്യാലയത്തിന് നേരെ ആക്രമണം.ശബരീശ്വരം എന്ന പേരിൽ അടുത്തയിടെ ഉദ്ഘാടനം ചെയ്ത കാര്യാലയത്തിൻ്റെ   മുൻ ഭാഗത്തെ ജനാലകൾ ആക്രമികൾ അടിച്ചു തകർത്തു.
 പ്രകോപനമൊന്നുമില്ലാതെയാണ് കാര്യാലയത്തിന് നേരെ ആക്രമണം നടന്നതെന്ന് പ്രവർത്തകർ പറയുന്നു. അതേസമയം പന്തളം എൻഎസ്എസ് കോളജിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന എസ്എഫ്ഐ–എബിവിപി സംഘർഷത്തിന്റെ തുടർച്ചയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു.
സംഘർഷത്തിൽ ചെയർമാൻ ഉൾപ്പെടെ ഏഴ് എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെ എസ്എഫ്ഐ സംഘം ഏഴംകുളത്തുള്ള എബിവിപി യൂണിറ്റ് കമ്മിറ്റി അംഗത്തിന്റെ വീട്  ആക്രമിച്ചിരുന്നു.
സംഭവത്തിൽ പന്തളം പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.

Back to top button
error: