KeralaNEWS

ഒരു കലണ്ടര്‍ വര്‍ഷം ഒരുകോടി യാത്രക്കാര്‍ എന്ന നേട്ടവുമായി സിയാല്‍

കൊച്ചി: ഒരു കലണ്ടര്‍ വര്‍ഷം ഒരുകോടി യാത്രക്കാര്‍ എന്ന നേട്ടവുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം.

യാത്രക്കാര്‍ക്കായി വിവിധ സേവനങ്ങള്‍ ഏര്‍പ്പെടുത്തിയും കൂടുതല്‍ വിമാനക്കമ്ബനികളെ ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കിയുമാണ് സിയാല്‍ ഇക്കുറി ചരിത്രനേട്ടം കൈവരിച്ചിരിക്കുന്നത്.

ഒരു സാമ്ബത്തിക വര്‍ഷം ഒരുകോടി യാത്രക്കാര്‍ എന്ന ചരിത്രവും സിയാലിനുണ്ട്. 2018-19 സാമ്ബത്തിക വര്‍ഷത്തിലാണ് ഈ നേട്ടം കൈവരിച്ചത്.കോവിഡ് കാലത്ത് യാത്രക്കാരുടെ എണ്ണത്തില്‍ ഇടിവുണ്ടായതിനാല്‍ പിന്നീട് ഈ നേട്ടത്തിലേക്ക് എത്താന്‍ സിയാലിന് കഴിഞ്ഞിരുന്നില്ല.

Signature-ad

 25,000-32,000 യാത്രക്കാരാണ് നിത്യേന കൊച്ചി വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്.ഈ വര്‍ഷം ജനുവരി മുതല്‍ നവംബര്‍ വരെ 94,66,698 യാത്രക്കാര്‍ കൊച്ചി വഴി പറന്നു. ഇത് റെക്കോഡ് നേട്ടമാണ്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ യാത്ര ചെയ്തത് മേയ് മാസത്തിലാണ്-9,22,391 പേര്‍.ഏറ്റവും കുറവുപേര്‍ യാത്രചെയ്തിരിക്കുന്നത് ഫെബ്രുവരിയിലാണ്-7,71,630 പേര്‍.

 മൊത്തം 62,781 വിമാനങ്ങളാണ് കൊച്ചി വഴി സര്‍വീസ് നടത്തിയത്. ഏറ്റവും കൂടുല്‍ വിമാനസര്‍വീസ് നടന്നത് ഒക്ടോബറിലാണ്-5,992 സര്‍വീസുകള്‍.36,606 ആഭ്യന്തര സര്‍വീസുകളും 26,175 അന്താരാഷ്ട്ര സര്‍വീസുകളുമാണ് ഈ കാലയളവില്‍ നടന്നത്. ഏറ്റവും കൂടുതല്‍ ആഭ്യന്തര വിമാനസര്‍വീസ് നടന്നത് മാര്‍ച്ചിലാണ്-3,458 സര്‍വീസ്.ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര സര്‍വീസ് നടന്നത് ഓഗസ്റ്റിലും-2570 സര്‍വീസ്.

Back to top button
error: