ക്വെബെറ: ആദ്യ ഏകദിനത്തിലെ ഏകപക്ഷീയമായ തോല്‍വിക്കു ഇതേ നാണയത്തില്‍ തിരിച്ചടിച്ച് സൗത്താഫ്രിക്കയുടെ ഗംഭീര തിരിച്ചുവരവ്.
രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ നിഷ്പ്രഭരാക്കിയാണ് സൗത്താഫ്രിക്ക ജയിച്ചുകയറിയത്.
46.2 ഓവറിൽ 211 റൺസെടുക്കുന്നതിനിടയിൽ ഇന്ത്യ ഓൾ ഔട്ട് ആകുകയായിരുന്നു.42.3 ഓവറിലാണ് ദക്ഷിണാഫ്രിക്കൻ ജയം.ഓപ്പണർമാരായ ടോണി ഡെ സോർസിയുടെ സെഞ്ചുറിക്കരുത്തും റീസ ഹെൻട്രിക്സിന്റെ അർധസെഞ്ചുറി മികവുമാണ് ആതിഥേയർക്ക് വിജയം സമ്മാനിച്ചത്.
പുറത്താവാതെ 122 പന്തുകളിൽനിന്ന് 119 റൺസാണ് ഡെ സോർസിയുടെ സമ്പാദ്യം. 81 പന്തുകൾ നേരിട്ടാണ് ഹെൻട്രിക്സ് 52 റൺസെടുത്തത്. 36 റൺസെടുത്ത ഡസനെ ക്യാച്ചിൽ സഞ്ജുവാണ് പുറത്താക്കിയത്.
ഇന്ത്യക്കുവേണ്ടി കഴിഞ്ഞ മത്സരത്തിലെ താരം സായ് സുദർശനും (83 പന്തിൽ 62 റൺസ്) ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ കെ.എൽ. രാഹുലും (64 പന്തിൽ 54 റൺസ്) മാത്രമാണ് കാര്യമായ സംഭവന നൽകിയത്.
ആദ്യം ബൗളിങിലും പിന്നീട് ബാറ്റിങിലും ഇന്ത്യക്കു മേല്‍ ആധിപത്യം പുലര്‍ത്തിയ അവര്‍ എട്ടു വിക്കറ്റിന്റെ ഗംഭീര വിജയം ആഘോഷിക്കുകയായിരുന്നു. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ സൗത്താഫ്രിക്ക 1-1നു ഒപ്പമെത്തുകയും ചെയ്തു. നിര്‍ണായകമായ മൂന്നാമത്തെയിും അവസാനത്തെയും മല്‍സരം വ്യാഴാഴ്ച നടക്കും.