KeralaNEWS

ഭര്‍ത്താവ് ഗള്‍ഫില്‍; ചാരായ വിൽപ്പനയ്ക്കിടെ യുവതി അറസ്‌റ്റിൽ

കായംകുളം: ക്രിസ്തുമസ് – ന്യൂഇയർ വിൽപ്പനയ്ക്കായി ചാരായം തയാറാക്കിയ യുവതി അറസ്‌റ്റിൽ.കരുനാഗപ്പള്ളി ക്ലാപ്പന വില്ലേജിൽ ധന്യ(39) ആണ് അറസ്‌റ്റിലായത്.
സ്‌പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി, കായംകുളം എക്സൈസ് സംഘം, പുതുപ്പള്ളി – പ്രയാർ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിലാണ് ധന്യ  ചാരായ കുപ്പികളുമായി  അറസ്‌റ്റിലായത്.ഇവരുടെ ഭർത്താവ് ഗൾഫിലാണ്.
കരുനാഗപ്പള്ളി ക്ലാപ്പന വില്ലേജിൽ യുവതി താമസിക്കുന്ന വീട്ടില്‍ നിന്ന് 4 ലിറ്റര്‍  ചാരായവും, 440 ലിറ്റർ കോടയും, വാറ്റുപകരണങ്ങളും സംഘം കണ്ടെടുത്തു.
ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങൾക്ക് ചാരായം വാറ്റി വിൽക്കുന്നതിനു വേണ്ടിയാണ്  വീട്ടിൽ വലിയ അളവിൽ വാഷ്  തയ്യാറാക്കി  സൂക്ഷിച്ചിരുന്നത് എന്ന് യുവതി മൊഴി നല്‍കി.ഇവർക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നതും എക്സൈസ് പരിശോധിച്ചു വരികയാണ്.

Back to top button
error: