ലൂണയുടെ തന്നെ നാട്ടുകാരനായ ഉറുഗ്വെയുടെ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ നിക്കോളാസ് ലൊഡീറോയെയാണ് ബ്ലാസ്റ്റേഴ്സ് ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ കൊച്ചിയിലെത്തിക്കാന്‍ നോക്കിയിരുന്നത്. താരത്തിന്റെ ഏജന്റ് തന്നെയാണ് കൊച്ചിയിലേക്ക് ഇല്ലെന്ന കാര്യം വ്യക്തമാക്കിയത്. ഇന്ത്യക്ക് പുറമെ മറ്റു രണ്ട് രാജ്യങ്ങള്‍ കൂടി ലൊഡീറോയുടെ പിന്നാലെയുണ്ടായിരുന്നു. എല്ലാം ഏജന്റ് തള്ളി.
കാല്‍മുട്ടിന് പരിക്കേറ്റ അഡ്രിയാൻ ലൂണ ശസ്ത്രക്രിയയ്ക്കു വിധേയമായി വിശ്രമത്തിലാണ്.ഈ സീസണിൽ ഇനി ലൂണയ്ക്ക് കളിക്കാൻ ആകില്ലെന്നാണ് റിപ്പോർട്ട്.2023 – 2024 സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയില്‍ നിന്ന് ലൂണ മാത്രമല്ല പരിക്കേറ്റ് പുറത്തായത്. ഐബാൻബ ഡോഹ്ലിങ്, ജീക്സണ് സിംഗ്, ഫ്രെഡ്ഡി ലാലമ്മാവ എന്നിവരെല്ലാം പരിക്കേറ്റ് പുറത്താണ്. ഓസ്ട്രേലിയൻ താരം ജോഷ്വ സൊറ്റിരിയൊ പ്രീ സീസണ് പരിശീലനത്തിനിടെ തന്നെ പരിക്കേറ്റ് സ്വദേശത്തേക്ക് മടങ്ങിയിരുന്നു.
വളരെ പ്രതീക്ഷയോടെ ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് റിക്രൂട്ട് ചെയ്ത ഘാന താരം പെപ്രയും ജപ്പാൻ താരം ഡൈസുകി സകായിയും ഭൂലോക ദുരന്തമായിരിക്കെയാണ് ടീമിന്റെ പ്ലേമേക്കറായ ലൂണ പരിക്കേറ്റ് പുറത്തായിരിക്കുന്നതും.ഗോളടിച്
ഇതിന് പിന്നാലെയാണ് ബ്ലാസ്റ്റേഴ്സിന്റെ കോച്ച് ഇവാൻ വുകോമനോവിച്ചിന് വിലക്ക് കാരണം കഴിഞ്ഞ മത്സരത്തിൽ പുറത്തിരിക്കേണ്ടി വന്നത്.കഴിഞ്ഞ സീസണിൽ ബംഗലൂരുമായുള്ള മത്സരത്തിനിടെ ഗ്രൗണ്ടിൽ നിന്നും കളിക്കാരെ പിൻവലിച്ചതിന് ലഭിച്ച പത്ത് മത്സരങ്ങളിലെ വിലക്ക് കഴിഞ്ഞ് വുകമനോവിച്ച് തിരിച്ചെത്തിയതേ ഉണ്ടായിരുന്നുള്ളൂ.
ഈ സീസണിൽ മുംബൈയുമായി അവരുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിനിടെ ഉണ്ടായ അനിഷ്ട സംഭവങ്ങളെ തുടർന്ന് ബ്ലാസ്റ്റേഴ്സിന്റെ മൂന്ന് കളിക്കാർക്കാണ് ഒരുമിച്ച് സസ്പെൻഷൻ ലഭിച്ചത്.അന്നത്തെ മത്സരത്തിൽ തോറ്റ ബ്ലാസ്റ്റേഴ്സ് ഇനി അടുത്ത മത്സരം കളിക്കേണ്ടതും ഇതേ മുംബൈയുമായാണ്..ഡിസംബർ 24 ന് കൊച്ചിയിൽ വച്ചാണ് മത്സരം.അതിനുശേഷം ബ്ലാസ്റ്റേഴ്സിന് ഏറ്റുമുട്ടേണ്ടത് സാക്ഷാൽ മോഹൻ ബഗാനുമായിട്ടാണ്.ഡിസംബർ 27 ന് കൊൽക്കത്തയിൽ വച്ചാണ് ആ മത്സരം.
സീസണിൽ ഇതുവരെ തോൽവി അറിയാത്ത അവർ നിലവിൽ 19 പോയിന്റുമായി ബ്ലാസ്റ്റേഴ്സിന് തൊട്ടുപിന്നിൽ നിൽക്കുന്നു.10 മത്സരങ്ങളിൽ നിന്ന് 20 പോയിന്റാണ് ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം.ഏഴ് മത്സരങ്ങളില്‍ നിന്ന് 19 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് നിലവിൽ മോഹന്‍ ബഗാന്. ആറ് വിജയവും ഒരു സമനിലയുമാണ് മോഹന്‍ ബഗാന്റെ അക്കൗണ്ടിലുള്ളത്!