IndiaNEWS

ഇന്ത്യയിലുള്ളവര്‍ കൂടുതലായും കുടിക്കുന്നത് വിസ്‌കി; ലോകത്തിലെ ഏറ്റവും മികച്ച വിസ്‌കിയും ഇന്ത്യയുടേത്

ഷ്യന്‍ രാജ്യങ്ങളിലെല്ലാം മദ്യവില്‍പ്പനയില്‍ ബിയറിനാണ് ആധിപത്യമുള്ളത്. എന്നാല്‍ ഇന്ത്യയിലുള്ളവര്‍ കൂടുതലായും കുടിക്കുന്നത് വിസ്‌കിയാണ്.

വിദേശ ബ്രാന്‍ഡുകൾ കുടിച്ചിരുന്നവര്‍ പലരും അടുത്തിടെയായി ഇന്ത്യന്‍ മാള്‍ട്ടുകള്‍ കൂടുതലായി വാങ്ങാന്‍ തുടങ്ങിയിട്ടുമുണ്ട്.കാരണം ലോകത്തിലെ ഏറ്റവും മികച്ച വിസ്‌കി ഇന്ത്യയുടേതാണ്.

ആഗോള ബ്രാന്‍ഡുകളെ പിന്നിലാക്കി ഇന്ത്യന്‍ സിംഗിള്‍ മാള്‍ട്ടായ ‘ഇന്ദ്രി’യാണ് ലോകത്തിലെ ഏറ്റവും മികച്ച വിസ്‌കിയായി മാറിയത്.

Signature-ad

ഫ്രാന്‍സിസ്‌കോയില്‍ നടന്ന വിസ്‌കി ഓഫ് എ വേള്‍ഡ് അവാര്‍ഡ് ബ്ലൈന്‍ഡ് ടേസ്റ്റിംഗിന്റെ ബെസ്റ്റ് ഇന്‍ ഷോയില്‍ സ്‌കോട്ടിഷിനേയും യുഎസിനേയും പിന്തള്ളിയാണ് ഇന്ദ്രിയുടെ ദീപാവലി എഡിഷന്‍ വിജയിച്ചത്.

പികാഡില്ലി ഡിസ്റ്റലറി എന്ന ഇന്ത്യന്‍ കമ്പനി നിര്‍മ്മിച്ച ഇന്ദ്രി എന്ന പേരുള്ള വിസ്കിയാണ് ആഗോളതലത്തിൽ ഒന്നാം സ്ഥാനം നേടിയത്.ബര്‍ബണും വീഞ്ഞും പഴക്കമേറിയ വിസ്‌കിയെല്ലാം ചേര്‍ത്താണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

ആഗോള തലത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന നൂറോളം വിസ്കികളില്‍ നിന്നാണ് ഇന്ദ്രിയെ തെരഞ്ഞെടുത്തത്. ഇക്കൂട്ടത്തില്‍ അമേരിക്കന്‍ സിംഗിള്‍ മാള്‍ട്ട്, സ്കോച്ച് വിസ്കി, ബ്രിട്ടീഷ് സിംഗിള്‍ മാള്‍ട്ട്, കനേഡിയന്‍ വിസ്കി, ബര്‍ബണ്‍, ആസ്ത്രേല്യന്‍ സിംഗിള്‍ മാള്‍ട്ട് എന്നിവയുടെ വിവിധ ബ്രാന്‍ററുകള്‍ ഉണ്ടായിരുന്നു.

വിനോദ് ശര്‍മ്മ എന്ന ബിസിനസുകാരനാണ് പികാഡിലി അഗ്രോയുടെ ഉടമ.നേരത്തെ ഹരിയാനയില്‍ കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്നെങ്കിലും ഇപ്പോള്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് സ്വന്തം പാര്‍ട്ടിയുണ്ടാക്കി. ഏറെ കോളിളക്കം സൃഷ്ടിച്ച മോഡല്‍ ജെസീകാ ലാലിനെ വധിച്ച കേസിലെ പ്രതിയായ മനു ഇദ്ദേഹത്തിന്റെ മകനാണ്. 2005ല്‍ വെറും ഒമ്പത് കോടി മാത്രമായിരുന്നു ഇദ്ദേഹത്തിന്റെ ആസ്തി. 2023ല്‍ എത്തിയപ്പോഴേക്കും അത് 140 കോടിയായി.

Back to top button
error: