ഇടുക്കി: മൂന്നാറില്‍ വിദേശ വനിത കുഴഞ്ഞുവീണു മരിച്ചു. വിനോദ സഞ്ചാരത്തിനെത്തിയ അമേരിക്കന്‍ വനിതയ്ക്കാണ് യാത്രയ്ക്കിടെ ദാരുണാന്ത്യം സംഭവിച്ചത്.
ന്യൂജഴ്സി സ്വദേശിനി നോര്‍മ ഗ്രേസ് (68) ആണ് മരിച്ചത്.പോതമേട്ടിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചിരുന്ന ഇവര്‍ ഞായറാഴ്ച രാവിലെയാണ് ശാരീരിക അസ്വസ്ഥതയുണ്ടായി കുഴഞ്ഞുവീണത്. ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശനിയാഴ്ചയാണ് ഏഴംഗ അമേരിക്കന്‍ സംഘം വിനോദ സഞ്ചാരത്തിനായി മൂന്നാറിലെത്തിയത്.