CareersTRENDING

മാസം 1.34 ലക്ഷം ശമ്പളം; ഇസ്രായേലിൽ 10000 തൊഴിലാളികൾക്ക് അവസരം 

ടെൽ അവീവ്: യുദ്ധം മൂലം കെട്ടിട നിര്‍മ്മാണ മേഖലയില്‍ വലിയ അളവില്‍ മാനവവിഭവ ശേഷി വേണ്ടി വന്നിരിക്കുന്ന ഇസ്രായേലില്‍ പണിക്ക്  ആളെ ക്ഷണിച്ച് ഇന്ത്യൻ കമ്പനി.

ഹരിയാന ഗുഡ്ഗാവിലെ കൗശല്‍ റോജ്ഗര്‍ നിഗം എന്ന കമ്ബനിയാണ് രംഗത്ത് വന്നിരിക്കുന്നത്. 10,000 പരിചയസമ്ബന്നരായ തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള പരസ്യമാണ് ഇവർ നല്‍കിയിരിക്കുന്നത്.

 പത്താം ക്ലാസ്സ് പാസ്സായ 25 നും 50 നും ഇടയില്‍ പ്രായക്കാരെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മാസം 6100 എന്‍ഐഎസ് ആണ് ശമ്ബളം. ഇത് ഇന്ത്യന്‍ രൂപയില്‍ മാസം 1.34 ലക്ഷത്തോളം വരും. കെട്ടിട നിര്‍മ്മാണ മേഖലയില്‍ വൈദഗ്ദ്ധ്യവും പ്രവര്‍ത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.

Signature-ad

യുദ്ധത്തിന്റെ സാഹചര്യത്തില്‍ 90,000 വരുന്ന പാലസ്തീനികളുടെ വര്‍ക്ക് പെര്‍മിറ്റ് ക്യാന്‍സല്‍ ചെയ്തതാണ് ഇസ്രായേലിലെ  തൊഴില്‍ മേഖലയില്‍ ഇതുപോലെ ആള്‍ദൗര്‍ലഭ്യം നേരിടാന്‍ കാരണമായത്. നേരത്തേ ഇസ്രായേല്‍ കെട്ടിട നിര്‍മ്മാതാക്കള്‍ കെട്ടിട നിര്‍മ്മാണ മേഖലയിലെ തൊഴിലാളികളെ കിട്ടുന്നതിനായി ഇന്ത്യയുമായി ചര്‍ച്ച നടത്തുന്നതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

Back to top button
error: