KeralaNEWS

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു കനത്ത സുരക്ഷയൊരുക്കി പൊലീസ്

തിരുവനന്തപുരം: കമാൻഡോ വിങ് അംഗങ്ങളുടെ എണ്ണം കൂട്ടിയതുൾപ്പടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു കനത്ത സുരക്ഷയൊരുക്കി പൊലീസ്.അധികമായി മൂന്ന് പൈലറ്റ് വാഹനങ്ങളും ഒരുക്കിയിട്ടുണ്ട്.

പരിപാടി നടക്കുന്നയിടത്ത് പൊലീസ് പട്രോളിങ് ശക്തമാക്കും. ഗവര്‍ണറുടെ വാഹനത്തിന് ഇരുവശത്തും പൊലീസ് വാഹനങ്ങളുണ്ടാകും. അകമ്ബടിയായി 15 വാഹനങ്ങളും. റോഡിന് ഇരുവശത്തും പൊലീസ് സന്നാഹമുണ്ടാകും. പ്രധാന റൂട്ടിന് പുറമെ രണ്ട് രഹസ്യ റൂട്ടുകളും ഒരുക്കും. പ്രതിഷേധക്കാരെ കണ്ടാല്‍ കരുതല്‍ തടങ്കലിലാക്കും. വേദികളിലും രാജ്ഭവന് ചുറ്റും ‘റിങ് സുരക്ഷ’യൊരുക്കുകയും ചെയ്യും. പുതിയ മാറ്റങ്ങള്‍ ഇന്നുമുതല്‍ നിലവില്‍ വരും.

Signature-ad

 

എസ്.എഫ്.ഐ ഉള്‍പ്പെടെ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം കടുപ്പിക്കുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണു പുതിയ നടപടികള്‍.

Back to top button
error: