KeralaNEWS

ഡബിള്‍ എംഎക്കാരി, പഠിപ്പിക്കാനും മിടുക്കി; അമ്മായിഅമ്മയെ ക്രൂരമായി മര്‍ദ്ദിച്ച മഞ്ജുവിന്റെ ജോലി തെറിച്ചു

കൊല്ലം: ഭര്‍തൃമാതാവിനെ മര്‍ദ്ദിച്ച പ്ലസ് ടു അധ്യാപിക മഞ്ജുമോള്‍ തോമസ് കുട്ടികളോട് ഇടപെട്ടിരുന്നത് നല്ലരീതിയിലെന്ന് സ്കൂള്‍ അധികൃതര്‍.

ചവറ ലൂര്‍ദ് മാതാ ഹയര്‍ സെക്കൻഡറി സ്കൂളിലെ അധ്യാപികയായിരുന്ന മഞ്ജുവിനെ സ്കൂളില്‍ നിന്നും പുറത്താക്കിയതായും പ്രിൻസിപ്പല്‍ അറിയിച്ചു. രണ്ടര വര്‍ഷമായി ഇതേ സ്കൂളിലെ അധ്യാപിയാണ് മഞ്ജു. നന്നായി പഠിപ്പിക്കുന്ന അധ്യാപികയാണ് ഇവരെന്നും കുടുംബ പ്രശ്നങ്ങളെ കുറിച്ച്‌ തങ്ങള്‍ക്ക് അറിയുമായിരുന്നില്ല എന്നുമാണ് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.

മഞ്ജു തോമസ് അമ്മായിയമ്മയെ അധ്യാപിക മര്‍ദ്ദിക്കുന്ന ദൃശ്യം കണ്ടപ്പോള്‍ അതിശയം തോന്നി. ഇവിടുത്തെ അധ്യാപികയാണോയെന്ന് സംശയം തോന്നി. ഇതേക്കുറിച്ച്‌ വിശദമായി അന്വേഷിച്ച്‌ അധ്യാപികയെ പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു.

Signature-ad

അധ്യാപികയെ പുറത്താക്കിയ വിവരം എല്ലാ ക്ലാസുകളിലും രക്ഷാകര്‍ത്താക്കളെയും അറിയിച്ചതായും പ്രിൻസിപ്പല്‍ പറഞ്ഞു. അധ്യാപികയുടെ ഭര്‍ത്താവ് ഇതേ സ്കൂളില്‍ പഠിച്ചയാളാണെന്നും, വീട്ടിലെ പ്രശ്നങ്ങള്‍ തങ്ങള്‍ക്ക് അറിയുമായിരുന്നില്ലെന്നും പ്രിൻസിപ്പല്‍ പറഞ്ഞു. അറിഞ്ഞിരുന്നെങ്കില്‍ നേരത്തെ തന്നെ വിഷത്തില്‍ ഇടപെടുമായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.

സാമ്ബത്തികമായി ഉയര്‍ന്ന നിലയിലുള്ളവരും ഉന്നത വിദ്യാഭ്യാസം നേടിയവരുമാണ് ഏലിയാമ്മയും മകനും മരുമകളും. മര്‍ദ്ദനമേറ്റ ഏലിയാമ്മ ബിഡിഎസ് വരെ പഠിച്ചിട്ടുണ്ട്. ഏലിയാമ്മയുടെ ഭര്‍ത്താവ് എൻജിനീയറായിരുന്നു. ഏലിയാമ്മയുടെ മകനും മഞ്ജുവിൻ്റെ ഭര്‍ത്താവുമായ ജയിംസ് മെഡിക്കല്‍ ട്രാൻസ്ക്രിപ്ഷൻ മേഖലയിലാണ് ജോലി ചെയ്യുന്നത്. കംപ്യൂട്ടര്‍ സയൻസില്‍ ബിരുദാനന്തര ബിരുദധാരിയാണ് ജെയിംസ്. ഡബിള്‍ എംഎക്കാരിയും ഹയര്‍സെക്കൻഡറി അധ്യാപികയുമാണ് മഞ്ജു തോമസ്.

അതേസമയം പൊലീസ് അറസ്റ്റ് ചെയ്ത മഞ്ജുവിനെ റിമാൻഡ്  ചെയ്തു.തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലേക്കാണ് മഞ്ജുവിനെ റിമാൻഡ് ചെയ്തത്. വയോധികയെ ആക്രമിക്കല്‍, വധശ്രമം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Back to top button
error: