CrimeNEWS

ഡോ.ഷെഹ്നയുടെ ആത്മഹത്യ; റുവൈസിന്റെ പിതാവിന് മുന്‍കൂര്‍ ജാമ്യം

കൊച്ചി: വന്‍തുക സ്ത്രീധനം ആവശ്യപ്പെട്ടതിനാല്‍ ജീവനൊടുക്കിയ യുവ ഡോക്ടര്‍ ഡോ.എ.ജെ.ഷഹ്നയുടെ മരണത്തില്‍ സുഹൃത്ത് ഡോ. റുവൈസിന്റെ പിതാവ് അബ്ദുള്‍ റഷീദിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. റുവൈസിന്റെ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.

കേസിലെ രണ്ടാംപ്രതിയാണ് റുവൈസിന്റെ പിതാവ് അബ്ദുല്‍ റഷീദ്. റുവൈസിന്റെ പിതാവാണ് കൂടുതല്‍ സ്ത്രീധനത്തിനായി സമ്മര്‍ദം ചെലുത്തിയതെന്നു ഷഹ്നയുടെ ആത്മഹത്യാകുറിപ്പിലും വാട്‌സാപ്പ് ചാറ്റുകളിലും വ്യക്തമായിരുന്നു. കരുനാഗപ്പള്ളി സ്വദേശിയായ പ്രതി കുടുംബത്തോടൊപ്പം അബ്ദുല്‍ റഷീദ് ഒളിവിലാണ്. ഇയാള്‍ക്കെതിരെ തെളിവുകള്‍ കിട്ടിയെങ്കിലും അതു മറച്ചുവച്ച് പൊലീസ് നടത്തിയ മന്ദഗതിയിലുള്ള അന്വേഷണമാണ് പ്രതികള്‍ക്ക് കടന്നുകളയാന്‍ അവസരം ഒരുക്കിയതെന്ന് ആക്ഷേപമുണ്ട്.

Signature-ad

 

 

Back to top button
error: