IndiaNEWS

ലോക്സഭയിലെ പ്രതിപക്ഷ ബഹളം; കേരളത്തില്‍ നിന്നുളള 6 പേരടക്കം 8 എംപിമാര്‍ക്ക് സസ്പെൻഷൻ

ന്യൂഡൽഹി:  ലോക്സഭയില്‍ നിന്ന് 8 എംപിമാരെ സസ്പെന്റ് ചെയ്തു. ഇതില്‍ 6 പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്.

ടിഎൻ പ്രതാപൻ, ഹൈബി ഈഡൻ, രമ്യ ഹരിദാസ്, ഡീൻ കുര്യാക്കോസ്, വികെ ശ്രീകണ്ഠൻ, ബെന്നി ബെഹനാൻ, കനിമൊഴി, ജോതി മണി എന്നിവര്‍ക്കാണ് സസ്‌പെൻഷൻ.ജ്യോതിമണിയും കനിമൊഴിയും തമിഴ്നാട്ടില്‍ നിന്നുള്ള എംപിമാർ ആണ്.

സഭയുടെ മാന്യതയ്ക്ക് വിരുദ്ധമായി അച്ചടക്കമില്ലാതെ പ്രവര്‍ത്തിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

Signature-ad

പാര്‍ലമെന്റിലെ സുരക്ഷവീഴ്ചയെ ചൊല്ലി വലിയ പ്രതിഷേധമാണ് ഇന്നലെ പ്രതിപക്ഷം സഭയില്‍ നടത്തിയത്. സംഭവത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ഇരുസഭകളിലും പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ ഇത് സ്പീക്കര്‍ അംഗീകരിച്ചില്ല. ലോക്സഭയിലെ സുരക്ഷ തൻ്റെ ഉത്തരവാദിത്തമാണെന്നും സര്‍ക്കാര്‍ ഇടപെടേണ്ട ആവശ്യമില്ലെന്നുമായിരുന്നു സ്പീക്കറുടെ നിലപാട്.ഇതിനെതിരെ പ്രതിഷേധിച്ചതോടെയാണ്ജ്യോതിമണിയും കനിമൊഴിയും തമിഴ്നാട്ടില്‍ നിന്നുള്ള എംപിയാണ്.സഭയുടെ മാന്യതയ്ക്ക് വിരുദ്ധമായി അച്ചടക്കമില്ലാതെ പ്രവര്‍ത്തിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

പാര്‍ലമെന്റിലെ സുരക്ഷവീഴ്ചയെ ചൊല്ലി വലിയ പ്രതിഷേധമാണ് ഇന്ന് പ്രതിപക്ഷം സഭയില്‍ നടത്തിയത്. സംഭവത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ഇരുസഭകളിലും പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ ഇത് സ്പീക്കര്‍ അംഗീകരിച്ചില്ല. ലോക്സഭയിലെ സുരക്ഷ തൻ്റെ ഉത്തരവാദിത്തമാണെന്നും സര്‍ക്കാര്‍ ഇടപെടേണ്ട ആവശ്യമില്ലെന്നുമായിരുന്നു സ്പീക്കറുടെ നിലപാട്.

അമിത്ഷാ മറുപടി പറയേണ്ടതില്ലന്ന നിലപാടില്‍ കേന്ദ്ര സര്‍ക്കാര്‍ ഉറച്ച്‌ നിന്നതോടെ പ്രതിപക്ഷ പ്രതിഷേധം കനക്കുകയായിരുന്നു. ഇതോടെ എംപിമാര്‍ക്ക് സ്പീക്കര്‍ ആദ്യം താക്കീത് നല്‍കി. പിന്നാലെയാണ് എട്ട് പേരേയും സസ്പെന്റ് ചെയ്തതതായി അറിയിച്ചത്.

Back to top button
error: