NEWS
ഡോളർ കടത്തു കേസിൽ സംസ്ഥാന പ്രോട്ടോകോൾ ഓഫീസർ ഹാജരാകണം
ഡോളർ കടത്തു കേസിൽ സംസ്ഥാന പ്രോട്ടോകോൾ ഓഫീസർ ചോദ്യം ചെയ്യലിന് ഹാജരാകണം. കസ്റ്റംസ് ആണ് പ്രോട്ടോകോൾ ഓഫീസറോട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുള്ളത്. പ്രോട്ടോകോൾ ഓഫീസർ ഷൈൻ എ ഹഖിനെയാണ് കസ്റ്റംസ് ചോദ്യം ചെയ്യുക.
ഷൈൻ എ ഹഖിനോട് ഈ മാസം 19ന് ഹാജരാകാൻ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നൽകിയിട്ടുണ്ട്. ചോദ്യംചെയ്യൽ സ്വപ്ന സുരേഷിന്റെയും സരിതിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് എന്നാണ് വിവരം. നയതന്ത്ര പ്രതിനിധികൾ അല്ലാത്തവർക്ക് തിരിച്ചറിയൽ കാർഡ് നൽകിയെന്ന് മൊഴിയുണ്ടായിരുന്നു.