താന്‍ തൃശൂര്‍കാരനെല്ലെന്നും ആ സമയത്ത് പത്മരാജന് പറഞ്ഞു തന്ന കാര്യങ്ങളാണ് ചെയ്തതെന്നും മോഹന്‍ലാല്‍ പറഞ്ഞു. ‘തനിക്ക് പറ്റുന്ന രീതിയിലാണ് ചെയ്തത്, എനിക്ക് അറിയാവുന്ന രീതിയിലല്ലേ പറയാന്‍ പറ്റൂ. അന്ന് ഒരു പക്ഷേ തനിക്ക് കറക്ട് ചെയ്ത് തരാന്‍ ആളുണ്ടായിരുന്നില്ല,’ മോഹന്‍ലാല്‍ പറഞ്ഞു.
വിവാദങ്ങളില്‍ ഇടയ്ക്ക് ഇടയ്ക്ക് പെടുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് തന്നെക്കുറിച്ച് ആളുകള്‍ പറയുന്നത് ശ്രദ്ധിക്കാറില്ലെന്നും താന്‍ വേറെയൊരു മോഹന്‍ലാല്‍ ആണെന്നും ഇനി തെളിയിച്ചിട്ട് വേറെയൊന്നും കിട്ടാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലായിരുന്നു തൂവാനത്തുമ്ബികളിലെ ഭാഷാ പ്രയോഗത്തെ വിമര്‍ശിച്ച് സംവിധായകന് രഞ്ജിത്ത് രംഗത്തെത്തിയത്. ‘തൂവാനത്തുമ്ബികളി’ല്‍ ഉപയോഗിച്ചിരിക്കുന്നതുപോലെയല്ല യഥാര്‍ത്ഥത്തില്‍ തൃശൂര്‍ ഭാഷയെന്നും സിനിമയിലേത് വളരെ ബോറായിരുവെന്നുമായിരുന്നു രഞ്ജിത്തിന്റെ പരാമര്‍ശം.