കൊച്ചി: കേരള സര്‍വകലാശാലാ സെനറ്റിലേക്കു ഗവര്‍ണര്‍ നോമിനേറ്റ് ചെയ്തത് അഭിഷേക് ഡി.നായര്‍, എസ്.എല്‍. ധ്രുവിന്, മാളവിക ഉദയന്‍, സുധി സദന് എന്നീ വിദ്യാര്‍ഥികളെ. ഇവരുടെ നാമനിര്‍ദേശം ചോദ്യം ചെയ്ത് അരുണിമ അശോക്, ടി.എസ്.കാവ്യ, നന്ദകിഷോര്‍, പി.എസ്.അവന്ത് സെന്‍ എന്നിവരാണു കോടതിയെ സമീപിച്ചത്.
ഹ്യുമാനിറ്റീസ് സയന്‍സ്, സ്പോര്‍ട്സ്, ഫൈന്‍ ആര്‍ട്സ് എന്നിവയില്‍ മികവുതെളിയിക്കുന്ന വിദ്യാര്‍ഥികളെയാണ് സര്‍വകലാശാല സെനറ്റിലേക്കു വിദ്യാര്‍ഥി പ്രതിനിധികളായി നാമനിര്‍ദേശം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷത്തെ സര്‍വകലാശാല യുവജനോത്സവത്തില്‍ കലാപ്രതിഭയായിരുന്നു നന്ദകിഷോര്‍. ഓള് ഇന്ത്യാ അന്തര്‍ സര്‍വകലാശാല ചാംപ്യന്‍ഷിപ്പില്‍ വടംവലിക്ക് വെങ്കലമെഡല്‍ ജേതാവും ഇന്റര്‍ കൊളീജിയറ്റ് ബെസ്റ്റ് ഫിസിക് (മെന്‍) ചാംപ്യനുമാണ് അവന്ത് സെന്‍. റാങ്കുകളോടെ പഠന മികവു തെളിയിച്ചവരാണ് അരുണിമയും കാവ്യയും.