IndiaNEWS

കോയമ്ബത്തൂരിനും വാരണാസിക്കും ഇടയില്‍ പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ സതേണ്‍ റെയില്‍വേ

ലക്നൗ: ‘കാശി തമിഴ് സംഗമം’ പ്രമാണിച്ച്‌ ഡിസംബര്‍ 19, 25 തീയതികളില്‍ കോയമ്ബത്തൂരിനും വാരണാസിക്കും ഇടയില്‍ പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ സതേണ്‍ റെയില്‍വേ.

കോയമ്ബത്തൂര്‍-വാരാണസി പ്രത്യേക ട്രെയിൻ (നമ്ബര്‍.06105) ഡിസംബര്‍ 19-ന് പുലര്‍ച്ചെ 4.30-ന് പുറപ്പെട്ട് ഡിസംബര്‍ 21-ന് പുലര്‍ച്ചെ 4.30-ന് വാരാണസിയിലെത്തും. മടക്ക യാത്രയില്‍, ട്രെയിൻ (നമ്ബര്‍ 06106) ഡിസംബര്‍ 24 ന് 11.20 ന് പുറപ്പെടും. ഡിസംബര്‍ 27 ന് പുലര്‍ച്ചെ 2.30 ന് കോയമ്ബത്തൂരില്‍ എത്തിച്ചേരുകയും ചെയ്യും.

ഡിസംബര്‍ 25-ന് കോയമ്ബത്തൂര്‍-വാരാണസി പ്രത്യേക ട്രെയിൻ (നമ്ബര്‍.06111) പുലര്‍ച്ചെ 04.30-ന് പുറപ്പെട്ട് ഡിസംബര്‍ 27-ന് പുലര്‍ച്ചെ 4.30-ന് വാരാണസിയിലെത്തും. മടക്ക ദിശയില്‍, ട്രെയിൻ (നമ്ബര്‍ 06112) വാരണാസിയില്‍ നിന്ന് രാത്രി 11.20 ന് പുറപ്പെടും. ഡിസംബര്‍ 30-ന്, 2024 ജനുവരി 1-ന് പുലര്‍ച്ചെ 2.30-ന് കോയമ്ബത്തൂരില്‍ എത്തിച്ചേരും.

Signature-ad

തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ട്, കാട്പാടി, ആരക്കോണം, പെരമ്ബൂര്‍, വിജയവാഡ, വാറങ്കല്‍, ബല്‍ഹര്‍ഷ, നാഗ്പൂര്‍, ഇറ്റാര്‍സി, ജബല്‍പൂര്‍, കട്നി, മണിക്പൂര്‍ എന്നിവിടങ്ങളില്‍ ട്രെയിനിന് ഇരുദിശകളിലും സ്റ്റോപ്പുണ്ടാകും.

Back to top button
error: