IndiaNEWS

തേനീച്ചയെ  വിഴുങ്ങിയ യുവാവിനു ദാരുണാന്ത്യം

ഭോപ്പാല്‍: വെള്ളം കുടിക്കുന്നതിനിടെ ഗ്ലാസിലുണ്ടായിരുന്ന തേനീച്ചയെ അബദ്ധത്തില്‍ വിഴുങ്ങിയ യുവാവിനു ദാരുണാന്ത്യം.

മധ്യപ്രദേശിലെ ബെറാസിയയില്‍ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.ബെറാസിയയിലെ മന്‍പുറ ചക് ഗ്രാമത്തില്‍ താമസിക്കുന്ന ഹിരേന്ദ്ര സിംഗ് എന്ന 22 വയസുകാരനാണ് മരിച്ചത്. നാക്കിലും അന്നനാളത്തിലും തേനീച്ചയുടെ കുത്തേറ്റ് ശ്വാസതടസം അനുഭവപ്പെട്ട ഇയാളെ ഉടനെതന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Signature-ad

 കര്‍ഷക തൊഴിലാളിയായിരുന്ന ഇയാള്‍ ബുധനാഴ്ച രാത്രി ഒന്‍പതോടെ ഭക്ഷണം കഴിച്ച ശേഷം വെള്ളം കുടിച്ചപ്പോഴായിരുന്നു സംഭവം. ചികിത്സയ്ക്കിടെ ഛര്‍ദിച്ചപ്പോള്‍ തേനീച്ച പുറത്തുവന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

Back to top button
error: