KeralaNEWS

പി.സി. ജോര്‍ജിന്റെ ജനപക്ഷം വീണ്ടും എന്‍.ഡി.എയിലേക്ക്‌

പത്തനംതിട്ട: പി.സി. ജോര്‍ജിന്റെ  ജനപക്ഷം വീണ്ടും ബി.ജെ.പി. നേതൃത്വത്തിലുളള എന്‍.ഡി.എയുടെ ഭാഗമാകും.

എല്‍.ഡി.എഫില്‍നിന്നും യു.ഡി.എഫില്‍നിന്നും അകന്നു നിന്നിരുന്ന പി.സി. ജോര്‍ജ്‌ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. മുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നു. അന്നു പത്തനംതിട്ടയിലെ ബി.ജെ.പി. സ്‌ഥാനാര്‍ഥി കെ. സുരേന്ദ്രനു പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയാണ്‌ ജോര്‍ജ്‌ എന്‍.ഡി.എയുടെ ഭാഗമാകാന്‍ തീരുമാനിച്ചത്‌.

Signature-ad

എന്നാല്‍ അധിക നാള്‍ കഴിയും മുമ്ബ്‌ എന്‍.ഡി.എ. ബന്ധം ഉപേക്ഷിച്ചു. പിന്നീട്‌ ജോര്‍ജ്‌ യു.ഡി.എഫിന്റെ ഭാഗമാകുമെന്ന പ്രചരണം ശക്‌തമായിരുന്നെങ്കിലും കോണ്‍ഗ്രസിലെ ഒരു വിഭാഗം എതിര്‍ത്തതോടെ എങ്ങുമില്ലാത്ത സ്ഥിതിയായിരുന്നു. ഇതോടെയാണു വീണ്ടും ബി.ജെ.പി. മുന്നണിയുടെ ഭാഗമാകുന്നതിനുളള ചര്‍ച്ചകള്‍ പി.സി.ജോർജിന്റെ നേതൃത്വത്തിൽ ആരംഭിച്ചത്.

Back to top button
error: