KeralaNEWS

ചെന്നൈയില്‍ നിന്നുള്ള കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കി

പാലക്കാട്: ചെന്നൈയില്‍ നിന്നുള്ള കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കി. മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിലാണ് മൂന്ന് ട്രെയിനുകള്‍ പുതുതായി റദ്ദാക്കിയത്.

ചെന്നൈ സെൻട്രല്‍- പാലക്കാട് ജങ്ഷൻ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, ചെന്നൈ സെൻട്രല്‍- മംഗളൂരു സെൻട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രല്‍- എംജിആര്‍ ചെന്നൈ സെൻട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്.

Signature-ad

ഇതു കൂടാതെ തമിഴ്നാടിനകത്ത് സര്‍വീസ് നടത്തുന്ന പല ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ചെന്നൈയില്‍ കാറ്റിന്റെയും മഴയുടേയും ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും മിക്ക സ്ഥലത്തും വെള്ളക്കെട്ട് തുടരുകയാണ്.

Back to top button
error: