കോവിഡ് കാലത്ത് പ്രഖ്യാപിച്ച ഭക്ഷ്യകിറ്റ് വിതരണം തുടരുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്.
നീല, വെള്ളക്കാര്‍ഡുകാരായിട്ടുള്ള അമ്പത് ലക്ഷം കുടുംബങ്ങള്‍ക്ക് അധികമായി പത്തു കിലോ വീതം അരി പതിനഞ്ചു രൂപ വിലയ്ക്ക് ലഭ്യമാക്കും. ഭക്ഷ്യസബ്സിഡിക്ക് 1060 കോടി രൂപയാണ് അനുവദിക്കുന്നത്. വേണ്ടി വന്നാല്‍ കൂടുതല്‍ പണം അനുവദിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു
അതേസമയം, ദാരിദ്ര്യനിര്‍മാര്‍ജനത്തിന് ഏഴായിരം കോടി രൂപ ചെലവഴിക്കുമെന്ന് മന്ത്രി പറഞ്ഞു. അഞ്ചു വര്‍ഷം കൊണ്ട് സമൂഹത്തിലെ അതിദരിദ്രരെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റുമെന്നും മന്ത്രി പറഞ്ഞു. ആശ്രയ അടക്കം വിവിധ പദ്ധതികളില്‍ ആയാണ് ഏഴായിരം കോടി രൂപ ചെലവഴിക്കുക. ആശ്രയ പദ്ധതിക്കായി മാത്രം ആയിരം കോടി രൂപ അധികം അനുവദിച്ചു.