NEWSWorld

ഇസ്രായേലിനെ കയറൂരി വിടരുത്; കൂട്ടക്കൊല ലോകത്തിന് തന്നെ നാണക്കേട് :ഖത്തര്‍ അമീര്‍

ദോഹ: ഇസ്രായേല്‍ പലസ്തീനില്‍ നടത്തുന്ന ആക്രമണത്തിനെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച്‌ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി.

ഇസ്രായേലിനെ വീണ്ടും ചര്‍ച്ചയുടെ വഴിയിലേക്ക് കൊണ്ടുവരാന്‍ യുഎന്‍ രക്ഷാസമിതി സമ്മര്‍ദ്ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദോഹയില്‍ ജിസിസി ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു ഖത്തര്‍ അമീര്‍.

Signature-ad

15000ത്തിലധികം പലസ്തീന്‍കാര്‍ ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ ഭാഗമായി ഒരാഴ്ച ആക്രമണം നിര്‍ത്തിയെങ്കിലും ഇസ്രായേൽ വീണ്ടും യുദ്ധം ആരംഭിച്ചിരിക്കുകയാണ്.ഇതോടെയാണ് ഖത്തര്‍ നിലപാട് കടുപ്പിച്ചത്.

ചര്‍ച്ചയുടെ വഴിയിലേക്ക് ഇസ്രായേലിനെ കൊണ്ടുവരാന്‍ ഐക്യരാഷ്ട്രസഭാ രക്ഷാസമിതി ഇടപെടണം. അധിനിവേശത്തിന്റെ കാലം കഴിഞ്ഞു. രണ്ട് മാസമായി സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെ കൊലപ്പെടുത്തുന്നു. അന്താരാഷ്ട്ര സമൂഹം ഇത് നോക്കി നില്‍ക്കുന്നത് നാണക്കേടാണ്. ഒരിക്കലും ഇത്തരം ഹീന പ്രവൃത്തികള്‍ അനുവദിക്കരുതെന്നും ഖത്തര്‍ അമീര്‍ പറഞ്ഞു.

Back to top button
error: