NEWSWorld

കഫിയ പുതച്ച്‌ ഉണ്ണിയേശു; ഫലസ്തീന് ഐക്യദാര്‍ഢ്യമായി പുല്‍ക്കൂടൊരുക്കി ബെത്‌ലഹേമിലെ ചര്‍ച്ച്‌

ബെത്‌ലഹേം:ലൈറ്റുകളും നക്ഷത്രങ്ങളും തൂക്കാനുള്ള മരത്തിനും പുല്ലിനും വൈക്കോലിനും കുടിലിനും പകരം തകര്‍ന്ന കെട്ടിടങ്ങളുടെ കോണ്‍ക്രീറ്റ് കഷണങ്ങൾ.

അവയില്‍ ചിലതിനു മുകളില്‍ മാലാഖമാരുടെ കുഞ്ഞുപ്രതിമകള്‍. വെള്ള വസ്ത്രത്തിന് പകരം ഫലസ്തീനികളുടെ പരമ്ബരാഗത വസ്ത്രമായ കഫിയ ധരിച്ച ഉണ്ണിയേശു. തലയുടെ മുകള്‍ഭാഗത്തായി ഒരു മെഴുകുതിരി. താഴെ കാലികളുടെ രൂപങ്ങൾ..

യേശുക്രിസ്തുവിന്റെ ജന്മസ്ഥലമായ ബെത്‌ലഹേമിലെ ക്രൈസ്റ്റ് ലൂഥറൻ ചര്‍ച്ചിലെ ഇത്തവണത്തെ പുല്‍ക്കൂടിനെപ്പറ്റിയാണ് പറഞ്ഞു വരുന്നത്.

Signature-ad

ഇസ്രായേല്‍ കൂട്ടക്കുരുതിയില്‍ പൊള്ളുന്ന ഫലസ്തീൻ ജനതയ്ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചാണ് ക്രൈസ്റ്റ് ലൂഥറൻ ചര്‍ച്ച്‌ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഇത്തവണ ഇത്തരമൊരു പുല്‍ക്കൂടൊരുക്കിയത്. ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന ഗസ്സയിലെ കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന ഫലസ്തീൻ കു‍ഞ്ഞുങ്ങളുടെ പ്രതീകമായാണ് ചര്‍ച്ച്‌  ഉണ്ണിയേശുവിനെ അവതരിപ്പിച്ചത്.

 

അധിനിവേശ ഫലസ്തീനിലെ ജെറുസലേമിലാണ് ബെത്‌ലഹേം സ്ഥിതി ചെയ്യുന്നത്. ഓരോ ദിനവും നിരവധി കുഞ്ഞുങ്ങളെയാണ് ഗസ്സയിലും സമീപ പ്രവിശ്യകളിലും ഇസ്രായേല്‍ ആക്രമണത്തിൽ ചത്തൊടുങ്ങുന്നത്. ഈ സാഹചര്യത്തില്‍ ക്രിസ്മസ് ആഘോഷവും ഫലസ്തീനികളോട് ഐക്യപ്പെടാനുള്ള അവസരമായി ഉപയോഗിച്ച ചര്‍ച്ചിന്റെ തീരുമാനത്തെ അഭിനന്ദിച്ച്‌ നിരവധി പേരാണ് ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍മീഡിയകളില്‍ രംഗത്തെത്തിയത്. യഥാര്‍ഥ ക്രൈസ്തവ സംസ്കാരമാണ് ഇതെന്നും ധീരമായ നിലപാടാണെന്നും പലരും ചൂണ്ടിക്കാട്ടി.
ഫലസ്തീനിലെ കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്ന ഇസ്രായേലിനെതിരെ നിരവധി ലോകരാജ്യങ്ങളും ഐക്യരാഷ്ട്ര സംഘടനയും വിവിധ ഏജൻസികളും രംഗത്തെത്തിയിരുന്നു. ഇസ്രായേല്‍ തീവ്രവാദ രാഷ്ട്രമാണെന്ന് നിരവധി പേര്‍ എക്സില്‍ കുറിച്ചു. ‘ലോകത്തില്‍ കുഞ്ഞുങ്ങള്‍ക്ക് ജീവിക്കാൻ ഏറ്റവും അപകടം പിടിച്ച സ്ഥലമാണ് ഗസ്സ’യെന്നാണ് യുഎൻ ചില്‍ഡ്രൻസ് ഫണ്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കാതറിൻ റസ്സല്‍ പറഞ്ഞത്. വെടിനിര്‍ത്തലിന് ശേഷം ഇസ്രായേല്‍ വീണ്ടും ആക്രമണം തുടങ്ങിയതോടെ നൂറു കണക്കിന് കുഞ്ഞുങ്ങള്‍ ദിനേനെ കൊല്ലപ്പെടുമെന്നും റസ്സല്‍ ചൂണ്ടിക്കാട്ടി.

Back to top button
error: