ബിജെപി സര്‍ക്കാരിനെതിരെ രൂപം കൊണ്ട ഇന്‍ഡ്യ മുന്നണിയില്‍ തങ്ങളെയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്ന ആസാമിലെ പ്രാദേശിക പാര്‍ട്ടിയാണ് എഐയുഡിഎഫ്. ആസാം കോണ്‍ഗ്രസിന്റെ എതിര്‍പ്പ് മൂലമാണ് ബദറുദ്ദീന്റെ പാര്‍ട്ടി ഇന്‍ഡ്യ മുന്നണിയില്‍ പെടാതിരുന്നത്.
അതൊരു നല്ല കാര്യമായി ഇപ്പോള്‍ തോന്നുന്നുവെന്ന് ബദറുദ്ദീന്‍ പറഞ്ഞു.ആസാം കോണ്‍ഗ്രസിന്റെ പ്രസിഡന്റ് ഭൂപേന്‍ ബോറ കഴിവില്ലാത്ത ആളാണെന്ന് ബദറുദ്ദീന്‍ അജ്മല്‍ കുറ്റപ്പെടുത്തി. അയാള്‍ രാജി വയ്‌ക്കുന്നതാണ് കോണ്‍ഗ്രസുകാര്‍ക്ക് നല്ലത്. ആസാമിലെ മാന്യന്മാരായ കോണ്‍ഗ്രസുകാരെല്ലാം ബിജെപിയില്‍ ചേരാന്‍ ഊഴം കാത്തുനില്‍ക്കുകയാണ്. അവരെ പിടിച്ചുനിര്‍ത്താനുള്ളതൊന്നും ബോറയുടെ കൈയിലില്ല. എല്ലാവരും ഹിമന്ത ബിശ്വ ശര്‍മ്മയുടെ കൂടെ പോകും, ബദറുദ്ദീന്‍ അജ്മല്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ മൂന്നിടത്തെങ്കിലും കോണ്‍ഗ്രസ് ജയിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിച്ചിരുന്നത്. അവര്‍ക്ക് അതിനുള്ള കരുത്തും ആള്‍ബലവുമൊന്നുമില്ലെന്നാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. കേന്ദ്രത്തില്‍ ബിജെപി തന്നെ മൂന്നാമതും വരും, ബദറുദ്ദീന്‍ അജ്മല്‍ മാധ്യമങ്ങളോട് പറഞ്ഞു.