Lead NewsLIFENEWS

വാട്ട്സ്ആപ്പിന് ഇരട്ടത്താപ്പ്, ഇന്ത്യക്കും യൂറോപ്പിനും രണ്ടു സ്വകാര്യതാ നയം

സ്വകാര്യതാ നയം സംബന്ധിച്ച വാട്സാപ്പിന്റെ ഇരട്ടത്താപ്പ് പുറത്ത്. ഇന്ത്യക്കും യൂറോപ്പിനും 2 സ്വകാര്യതാനയം ആണ് വാട്സ്ആപ്പ് മുന്നോട്ടുവയ്ക്കുന്നത്. ഇത് വാട്സാപ്പിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നു. സ്വകാര്യ ഡാറ്റ സംരക്ഷിക്കാൻ ഇന്ത്യയിൽ ശക്തമായ നിയമം വേണമെന്ന ആവശ്യം ഉയരുകയാണ്.

ഫേസ്ബുക്കിനു സ്വന്തം ഡാറ്റ പങ്കു വയ്ക്കാതെ ഇന്ത്യയിൽ ആർക്കും വാട്സ്ആപ്പ് ഉപയോഗിക്കാൻ ആകില്ല. എന്നാൽ യൂറോപ്പിൽ പഴയ സ്വകാര്യതാനയം തന്നെ തുടരുമെന്നാണ് വാട്സ്ആപ്പ് വ്യക്തമാക്കുന്നത്.

Signature-ad

” വാട്സാപ്പിലെ സ്വകാര്യതാ നയത്തിൽ യൂറോപ്പിൽ മാറ്റമില്ല. യൂറോപ്യൻ ഉപഭോക്താവിന്റെ ഡാറ്റ വാട്ട്സ്ആപ്പ് ഫേസ്ബുക്കിന് ഷെയർ ചെയ്യില്ല. ” വാട്ട്സ്ആപ്പ് സ്വകാര്യത നയം ഡയറക്ടർ നിയം സീനി പറഞ്ഞു.

വാട്സാപ്പിന്റെ യൂറോപ്പിലെ എഫ് എ ക്യു പേജിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വാട്സാപ്പിലെ സ്വകാര്യതാ നയത്തിൽ യൂറോപ്പിൽ മാറ്റം വന്നിട്ടില്ലെന്നും ഉപഭോക്താക്കൾ അപ്ഡേറ്റ് ചെയ്യേണ്ട ആവശ്യമില്ലെന്നും വാട്സ്ആപ്പ് വ്യക്തമാക്കുന്നു.

” യൂറോപ്പിൽ വ്യക്തിയുടെ ഡാറ്റ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ശക്തമായ നിയമം നിലവിലുണ്ട്. ഇന്ത്യയിൽ സ്ഥിതി അങ്ങനെ അല്ല. സ്വകാര്യ ഡാറ്റാ സംരക്ഷണ ബിൽ ഇനിയും നിയമം ആയിട്ടില്ല. ” സൈബർ നിയമ വിദഗ്ധ ഡോക്ടർ കർണിക സേത്ത് പറഞ്ഞു.

യൂറോപ്യൻ സ്വകാര്യതാ നിയമം ലംഘിച്ചാൽ ശക്തമായ നടപടിയാണ് വാട്സ്ആപ്പ് പോലുള്ള സംവിധാനങ്ങൾ നേരിടേണ്ടി വരിക. സേവനം നൽകാൻ ആവശ്യമായ വിവരങ്ങൾ മാത്രമേ യൂറോപ്പിൽ ശേഖരിക്കാൻ ആകൂ. എന്നാൽ ഇന്ത്യയിൽ സ്ഥിതി വ്യത്യസ്തമാണ്.

Back to top button
error: