ഏറ്റുമാനൂർ: എഴുവർഷമായി കേരളം ഭരിച്ചു കൊണ്ടിരിക്കുന്ന പിണറായി ഭരണം ഇനിയും തുടർന്നാൽ കേരളം പട്ടിണിയിലാകുമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ എ. പറഞ്ഞു. ജനസദസിന്റെ പേരിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ജനങ്ങളുടെ നികുതിപ്പണം ചിലവഴിച്ച് സർക്കാരിന്റെ അഴിമതിക്കും ദുർഭരണത്തിനും വെള്ളപൂശാൻ നടത്തുന്ന ആഘോഷയാത്രയാണെന്നും പി.ജെ.ജോസഫ് കുറ്റപ്പെടുത്തി. റബറിന് 250 രൂപ വിലയാക്കും എന്ന എൽഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനം നിറവേറ്റാൻ കഴിയാത്തവർ കർഷക വഞ്ചന തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏറ്റുമാനൂരിൽ നടന്ന കുറ്റ വിചാരണ സദസ്സിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു. മാത്യു കുഴൽനാടൻ എംഎൽഎ എൽഡിഎഫ് സർക്കാരിനെതിരേ കുറ്റപത്രം അവതരിപ്പിച്ച് മുഖ്യ പ്രസംഗം നടത്തി.
ചാണ്ടി ഉമ്മൻ എം.എൽ എ, മുൻമന്ത്രി കെ.സി.ജോസഫ്, മുൻ എം.പി. ജോയി എബ്രാഹം, മുൻ എം.എൽ.എ. ജോസഫ് വാഴയ്ക്കൻ, യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്, ജില്ലാ സെക്രട്ടറി അസീസ് ബഡായിൽ, ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, പി.എ.സലിം, ഡോ: ഗ്രേസമ്മ മാത്യു, മുൻസിപ്പൽ ചെയർ പേഴ്സൺ ലൗലി ജോർജ്, റ്റി.സി. അരുൺ, റ്റി.ആർ. മദൻലാൽ, തമ്പിചന്ദ്രൻ, ടോമി വേദഗിരി, പ്രിൻസ് ലൂക്കോസ്, ഫിലിപ്പ് ജോസഫ്, ജെറോയി പൊന്നാറ്റിൽ, ബിനു ചെങ്ങളം, സോബിൻ തെക്കേടം, ജയിസൺ ജോസഫ് , ജി. ഗോപകുമാർ, വി.ജെ.ലാലി, പി.എസ്. ജയിംസ്, പി.എം.സലിം, ടോമി പുളിമാൻതുണ്ടം, അബ്ദുൾ സമദ്, കെ.ജി. ഹരിദാസ്, പി.വി. മൈക്കിൾ, ബിജു കുമ്പിക്കൻ, ചിന്തു കുര്യൻ ജോയി, ജയിംസ് പ്ലാക്കിത്തൊട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.