KeralaNEWS

മിഷോങ് ചുഴലിക്കാറ്റ്: കേരളത്തില്‍ നിന്നുള്ള 35 ട്രെയിനുകള്‍ റദ്ദാക്കി; ട്രെയിനുകളുടെ പട്ടിക, നമ്പറും തീയതിയും

തിരുവനന്തപുരം: മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങളിലെ 118 ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായി ഇന്ത്യൻ റെയിൽവെ. കേരളത്തിൽ സർവീസ് നടത്തുന്ന 35 ട്രെയിനുകളും റദ്ദാക്കിയതായി ദക്ഷിണ റെയിൽവെ അറിയിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നതും അവിടെ നിന്ന് തിരിച്ചുവരുന്നതുമായ 35 ട്രെയിനുകളാണ് റദ്ദാക്കിയത്. റദ്ദാക്കിയ ഈ ട്രെയിനുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മുഴുവൻ തുകയും തിരിച്ചു നൽകുമെന്നും റെയിൽവെ അറിയിച്ചു.

റദ്ദാക്കിയ ട്രെയിനുകളുടെ പട്ടിക, നമ്പറും തീയതിയും

  1. നരസാപൂർ-കോട്ടയം (07119, ഞായർ)
  2. കോട്ടയം-നരസാപൂർ (07120, തിങ്കൾ)
  3. സെക്കന്തരാബാദ്-കൊല്ലം (07129, ബുധൻ)
  4. കൊല്ലം-സെക്കന്തരാബാദ് (07130, ഞായർ)
  5. ഗോരഖ്പൂർ-കൊച്ചുവേളി (12511, ചൊവ്വ)
  6. കൊച്ചുവേളി-ഗോരഖ്പൂർ (12512, ബുധൻ)
  7. തിരുവനന്തപുരം-ന്യൂഡൽഹി (12625, ഞായർ)
  8. തിരുവനന്തപുരം-ന്യൂഡൽഹി (12625, തിങ്കൾ)
  9. ന്യൂഡൽഹി-തിരുവനന്തപുരം (12626, ചൊവ്വ)
  10. ന്യൂഡൽഹി തിരുവനന്തപുരം (12626, ബുധൻ)
  11. നാഗർകോവിൽ-ഷാലിമാർ (12659, ഞായർ)
  12. ഷാലിമാർ-നാഗർകോവിൽ(12660, ബുധൻ)
  13. ധൻബാദ്-ആലപ്പുഴ (13351, ഞായർ)
  14. ധൻബാദ് -ആലപ്പുഴ (13351, തിങ്കൾ)
  15. ആലപ്പുഴ-ധൻബാദ് (13352, ബുധൻ)
  16. ആലപ്പുഴ–ധൻബാദ് (13352, വ്യാഴം)
  17. സെക്കന്തരാബാദ്-തിരുവനന്തപുരം (17230, ഞായർ)
  18. സെക്കന്തരാബാദ്-തിരുവനന്തപുരം (17230, തിങ്കൾ)
  19. സെക്കന്തരാബാദ് -തിരുവനന്തപുരം (17230, ചൊവ്വ)
  20. തിരുവനന്തപുരം-സെക്കന്തരാബാദ് (17229, ചൊവ്വ)
  21. തിരുവനന്തപുരം-സെക്കന്തരാബാദ് (17229, ബുധൻ)
  22. തിരുവനന്തപുരം-സെക്കന്തരാബാദ് ( 17229, വ്യാഴം)
  23. ടാറ്റ- എറണാകുളം (18189, ഞായർ)
  24. എറണാകുളം-ടാറ്റ (18190, ചൊവ്വ)
  25. കന്യാകുമാരി-ദിബ്രുഗഡ് (22503, ബുധൻ)
  26. കന്യാകുമാരി-ദിബ്രുഗഡ് (22503, വ്യാഴം)
  27. എറണാകുളം-പട്ന (22643, തിങ്കൾ)
  28. പട്ന-എറണാകുളം (22644, വ്യാഴം)
  29. കൊച്ചുവേളി-കോർബ (22648, തിങ്കൾ)
  30. കോർബ-കൊച്ചുവേളി (22647, ബുധൻ)
  31. പട്ന-എറണാകുളം (22670, ചൊവ്വ)
  32. ബിലാസ്പൂർ-എറണാകുളം (22815, തിങ്കൾ)
  33. എറണാകുളം-ബിലാസ്പൂർ (22816, ബുധൻ)
  34. ഹാതിയ- എറണാകുളം (22837, തിങ്കൾ)
  35. എറണാകുളം-ഹാതിയ (22838, ബുധൻ)
Signature-ad

അതേസമയം, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതേ തുടർന്ന് വടക്കൻ തമിഴ്നാട്ടിലെയും തെക്കൻ ആന്ധ്രയിലെയും തീരദേശ ജില്ലകൾ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Back to top button
error: