കോട്ടയം: വൈക്കം ക്ഷേത്രത്തിലെ അഷ്ടമി പ്രമാണിച്ച് ട്രെയിനുകള്‍ക്ക് വൈക്കം റോഡ് സ്റ്റേഷനില്‍ താത്കാലിക സ്റ്റോപ്പ് അനുവദിച്ച് ഉത്തരവിറങ്ങി. നാല് ട്രെയിനുകൾക്കാണ് പ്രത്യേകം സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.
ഡിസംബര്‍ മൂന്ന് മുതല്‍ ആറാം തീയ്യതി വരെ നാല് ദിവസമായിരിക്കും താത്കാലിക സ്റ്റോപ്പ് അനുവദിക്കുക. ഇതിനുശേഷം ട്രെയിനുകൾ പഴയ സമയക്രമത്തിലേയ്ക്ക് എത്തും.
ട്രെയിനുകളുടെ വിശദ വിവരം
ട്രെയിന്‍ നമ്പര്‍ 16650 നാഗര്‍കോവില്‍ – മംഗലാപുരം സെന്‍ട്രന്‍ പരശുറാം എക്സ്പ്രസ് – രാവിലെ 09.50ന്
ട്രെയിന്‍ നമ്പര്‍ 16649 മംഗലാപുരം സെന്‍ട്രല്‍ – നാഗര്‍കോവില്‍ ജംഗ്ഷന് പരശുറാം എക്സ്പ്രസ് – ഉച്ചയ്ക്ക് ശേഷം 02.55ന്
ട്രെയിന്‍ നമ്പര്‍ 16301 ഷൊര്‍ണൂര്‍ ജംഗ്ഷന് – തിരുവനന്തപുരം സെന്‍ട്രല്‍ വേണാട് എക്സ്പ്രസ് – വൈകുന്നേരം 6.15
ട്രെയിന്‍ നമ്പര്‍ തിരുവനന്തപുരം സെന്‍ട്രല്‍ – എറണാകുളം ജംഗ്ഷന് വഞ്ചിനാട് എക്സ്പ്രസ് – രാത്രി 09.32
ഒരു മിനിറ്റ് മാത്രമാണ് വൈക്കം റോഡ് സ്റ്റേഷനിൽ ട്രെയിനുകൾ നിർത്തുക.