FoodLIFE

കല്ലു പോലെ ഇരിക്കാത്ത മൃദുലമായ ദോശയുണ്ടാക്കാൻ ഇതാ ചില പൊടിക്കൈകൾ 

ലയാളികളുടെ പ്രിയപ്പെട്ട വിഭവമാണ് ദോശ.പലതരത്തിലുള്ള ദോശകൾ ഉണ്ടെങ്കിലും എല്ലാത്തിനും എന്നും ഡിമാൻഡാണ്.ദോശയുടെ രുചികൂട്ടുന്നത് അതിൻ്റെ മയവും മൃദുലതയുമാണ്.കല്ലു പോലെ ഇരിക്കാത്ത മൃദുലമായ ദോശയുണ്ടാക്കാൻ ചില പൊടിക്കൈകളുണ്ട്.

മൂന്ന് കപ്പ് അരിയ്ക്ക് ഒരു കപ്പ് ഉഴുന്ന് എന്ന അനുപാതത്തില്‍ വേണം ദോശയ്ക്കുള്ള മാവ് തയ്യാറാക്കേണ്ടത്. ദോശമാവ് ഉണ്ടാക്കുമ്പോള്‍ ഒരു സ്പൂണ്‍ കടലയും ഒരു സ്പൂണ്‍ തുവരപരിപ്പും അര സ്പൂണ്‍ ഉലുവയും ചേര്‍ത്താല്‍ ദോശയുടെ സ്വാദും മണവും കൂടും.മാവില്‍ അല്‍പ്പം അവല്‍ ചേര്‍ത്തരച്ചാൽ, മൊരിഞ്ഞ ദോശയുണ്ടാക്കാം.
ദോശ മാവ് തയ്യാറാക്കുമ്പോള്‍ ഒരു കൈപ്പത്തി ചോറ് ചേര്‍ത്തരച്ചാല്‍ മൃദുവായ ദോശ ലഭിക്കും.ദോശക്കല്ലില്‍ മാവ് ഒട്ടിപ്പിടിച്ചാല്‍, സവാള മുറിച്ച് കല്ല് തുടച്ചശേഷം ദോശയുണ്ടാക്കുക.കല്ല് അധികം ചൂടായാല്‍, ഒരു കപ്പ് വെള്ളത്തില്‍ അര ടേബിള്‍ സ്പൂണ്‍ എണ്ണ ചേര്‍ത്തിളക്കിയ വെള്ളം തളിച്ചശേഷ ദോശ ചുടാം.
ദോശമാവില്‍ അല്‍പ്പം മൈദ ചേര്‍ത്ത്, പുളിക്കുമ്പോള്‍ ദോശയുണ്ടാക്കുക, നല്ല മയമുള്ള ദോശ കിട്ടും.ദോശമാവിന് പുളി കൂടിയാല്‍ എന്തുചെയ്യും. സവാള അരിഞ്ഞ് ചേര്‍ത്ത് ദോശയുണ്ടാക്കൂ. പ്രശ്‌നം പരിഹരിക്കാം.
ദോശ ഉണ്ടാക്കുന്നതിന് ഒന്നാമതായി കല്ലിന്റെ ചൂട് കറക്ടായിരിക്കണം.ഒരു പാട് ചൂടിലും ആവറേജ് ചൂടിലും ദോശ പരത്താൻ പ്രയാസമായിരിക്കും.ചൂട് നന്നായി കുറച്ചിട്ടു വേണം പരത്താൻ.ഒന്നുകിൽ വെള്ളമൊഴിച്ചു കുറയ്ക്കുക. അതല്ലെങ്കിൽ ആദ്യം ഉണ്ടാക്കിയ ദോശ മൂത്ത് തുടങ്ങുന്ന സമയത്ത് തീ നന്നായി കുറയ്ക്കുക. ചെറു തീയിൽ ഇട്ട് വേവിക്കുക.അപ്പോൾ അടുത്ത ദോശയ്ക്കുള്ള മാവ് ഒഴിക്കുമ്പോൾ ചൂട് കുറച്ച് കുറഞ്ഞിരിക്കും.

Back to top button
error: