സന്നിധാനത്ത് അയ്യപ്പ ദര്‍ശനത്തിനെത്തുന്ന കുഞ്ഞയ്യപ്പന്മാര്ക്ക് സുരക്ഷയൊരുക്കാൻ ടാഗ് സംവിധാനവുമായി കേരള പൊലീസ്.
ശബരിമലയില്‍ എത്തുന്ന കുട്ടികള്‍ കൂട്ടം തെറ്റിയാല്‍ അവരെ സുരക്ഷിത കരങ്ങളില്‍ എത്തിക്കാനാണ് കേരളാ പൊലീസിന്റെ ടാഗ് സംവിധാനം. ഒറ്റ നോട്ടത്തില്‍ ടാഗ് കണ്ടാല്‍ ഒരു വാച്ചാണെന്ന് തോന്നും. എന്നാല്‍ ഇതില്‍ ചില എഴുത്തുകളും അക്കങ്ങളും ഉണ്ട്. കുട്ടിയുടെ ഒപ്പം വന്നവരുടെ ഒപ്പമുള്ളവരുടെ ഫോണ്‍ നമ്ബര്‍, പേര് എന്നിവയാണ് വളയത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
തിരക്കില്‍ കുഞ്ഞുങ്ങള്‍ കൈവിട്ട് പോയാല്‍ പൊലീസുകാരുടെ ശ്രദ്ധയില്‍ പെടുകയും കുഞ്ഞിന്റെ കയ്യിലെ ടാഗിലെ ഫോണ്‍ നമ്ബറില്‍ പൊലീസുകാര്‍ക്ക് ആശയവിനിമയം നടത്താനാകും. ബന്ധുവിന്റെ ഫോണ്‍ നമ്ബര്‍, പേര് എന്നിവ എഴുതിയ ടാഗ് കയ്യില്‍ കെട്ടിയാണ് പൊലീസ് ദര്‍ശനത്തിന് എത്തുന്ന കുട്ടികളെ പമ്ബയില്‍ നിന്ന് മല കയറ്റി വിടുന്നത്