IndiaNEWS

രാജ്യത്തെ മൊബൈല്‍ നമ്ബര്‍ പോര്‍ട്ടബിലിറ്റി നിയമത്തില്‍ മാറ്റം വരുത്തണം: ജിയോ

ന്യൂഡൽഹി: രാജ്യത്തെ മൊബൈല്‍ നമ്ബര്‍ പോര്‍ട്ടബിലിറ്റി നിയമത്തില്‍ മാറ്റം വരുത്തണം എന്ന ആവശ്യവുമായി റിലയൻസ് ജിയോ രംഗത്ത്.

നിരവധി ഉപയോക്താക്കള്‍ തങ്ങളുടെ നമ്ബര്‍ മാറാതെ തന്നെ മറ്റൊരു ടെലിക്കോം ഉപയോക്താവിന്റെ കീഴിലേക്ക് മാറാൻ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ചില ടെലിക്കോം കമ്ബനികള്‍ ഇതിന് അ‌നുവദിക്കുന്നില്ല എന്നാണ് ജിയോയുടെ ആരോപണം.

Signature-ad

രാജ്യത്തെ ഏതൊരു ടെലിക്കോം ഉപയോക്താവിനും തനിക്ക് ഇഷ്ടമുള്ള ടെലിക്കോം കമ്ബനിയുടെ വരിക്കാരനായി മാറാൻ അ‌വകാശമുണ്ട്. ടെലിക്കോം കമ്ബനികള്‍ അ‌തിന് തടസം നില്‍ക്കാൻ പാടില്ല എന്നതാണ് നിയമം. നിലവിലുള്ള മൊബൈല്‍ നമ്ബര്‍ മാറാതെ തന്നെ ഇഷ്ടമുള്ള ടെലിക്കോം ഓപ്പറേറ്ററുടെ വരിക്കാരനായി മാറാൻ നമ്മുടെ രാജ്യത്ത്  സംവിധാനങ്ങളുമുണ്ട്.എന്നാല്‍ ചില ടെലിക്കോം കമ്ബനികള്‍ നിയമത്തെ വളച്ചൊടിച്ച്‌ ആളുകളുടെ പോര്‍ട്ടബിലിറ്റി അ‌ഭ്യര്‍ഥനകള്‍ തള്ളിക്കളയുന്നു.

മൊബൈല്‍ നമ്ബര്‍ പോര്‍ട്ടബിലിറ്റി (MNP) എന്നാണ് നിലവിലെ സിം നമ്ബര്‍ മാറാതെ മറ്റൊരു കമ്ബനിയുടെ വരിക്കാരാനാകാനുള്ള സംവിധാനത്തിന്റെ പേര്. വരിക്കാരന്റെ പോര്‍ട്ടബിലിറ്റി റിക്വസ്റ്റ് കിട്ടിയാല്‍ അ‌ത് അ‌നുവദിക്കേണ്ടത് ടെലിക്കോം കമ്ബനിയുടെ ഉത്തരവാദിത്തമാണ്. ഏതെങ്കിലും വിധത്തില്‍ ഉപയോക്താവിനെ തടയാനും തങ്ങള്‍ക്കൊപ്പം പിടിച്ചുനിര്‍ത്താനും ഒരു ടെലിക്കോം കമ്ബനിക്കും അ‌വകാശമില്ല.

2023 ഓഗസ്റ്റ് 31 വരെ ഇന്ത്യയില്‍ ആകെ 840.12 ദശലക്ഷം വയര്‍ലെസ് ബ്രോഡ്‌ബാൻഡ് സേവന ഉപയോക്താക്കളാണ് ഉള്ളത്. നിലവിലെ ടെലിക്കോം ഓപ്പറേറ്ററെ മാറ്റാൻ ആഗ്രഹിക്കുകയും എന്നാല്‍ അതേ നമ്ബര്‍ നിലനിര്‍ത്താൻ ആഗ്രഹിക്കുകയും ചെയ്യുമ്ബോള്‍ ആളുകള്‍ പോര്‍ട്ടബിലിറ്റിക്ക് റിക്വസ്റ്റ് അ‌യയ്ക്കുന്നു.എന്നാൽ ഇന്ത്യയില്‍ ഓരോ മാസവും 2 ദശലക്ഷത്തിലധികം എംഎൻപി അഭ്യര്‍ത്ഥനകള്‍ നിരസിക്കപ്പെടുന്നു. അ‌തായത് മറ്റാരു മെച്ചപ്പെട്ട സേവന സംവിധാനത്തിലേക്ക് മാറാനുള്ള ടെലിക്കോം ഉപയോക്താവിന്റെ അ‌വകാശം ഇവിടെ നിഷേധിക്കപ്പെടുന്നു.

ആളുകളുടെ എംഎൻപി റിക്വസ്റ്റുകള്‍ ചില ടെലിക്കോം കമ്ബനികള്‍ മനപ്പൂര്‍പ്പം തള്ളിക്കളയുകയാണ് എന്നും ചില നിയമങ്ങള്‍ ദുരുപയോഗം ചെയ്തുകൊണ്ടാണ് ഇത്തരത്തില്‍ ആളുകളുടെ അ‌വകാശം ഇല്ലാതാക്കുന്നത് എന്നും ജിയോ ചൂണ്ടിക്കാട്ടുന്നു. ഉപഭോക്താക്കളെ ഒരു ഓപ്പറേറ്ററില്‍ നിന്ന് മറ്റൊന്നിലേക്ക് പോര്‍ട്ട് ചെയ്യാൻ സഹായിക്കുന്ന ചില നടപടികളുണ്ട്. എന്നാല്‍ ചിലരിത് പോര്‍ട്ടിങ് തടയാനായി ദുരുപയോഗം ചെയ്യുന്നു എന്നാണ് ജിയോ പറയുന്നത്.

Back to top button
error: