കോഴിക്കോട് ഡിസിപി കെ ഇ ബൈജുവിനെതിരെയാണ് കോഴിക്കോട് ഡിസിസി രംഗത്തെത്തിയത്. കെ ഇ ബൈജുവിനെ മാറ്റി നിര്‍ത്തി അന്വേഷിക്കണമെന്നും സര്‍ക്കാര്‍ ചെലവില്‍ പോലീസ് അഴിഞ്ഞാടുകയാണെന്നും ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ പറഞ്ഞു.
കോഴിക്കോട് എരഞ്ഞിപ്പാലത്ത് വച്ചായിരുന്നു മുഖ്യമന്ത്രിയെ കെഎസ്യു ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കാനെത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടയിലായിരുന്നു സംഭവം.
അതേസമയം നവ കേരള സദസ്സില്‍ പങ്കെടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാര്‍ട്ടിക്ക് വേണ്ടെന്ന് പ്രവീണ്‍കുമാര്‍ പറഞ്ഞു. കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എൻ അബൂബക്കര്‍ കഴിഞ്ഞ ദിവസം മുക്കത്തെ പ്രഭാത സദസ്സില്‍ പങ്കെടുത്തിരുന്നു.
പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ച് നേതാവ് നവകേരള യാത്രയുടെ ഭാഗമായത് കനത്ത തിരിച്ചടിയായിരുന്നു. എൻ അബൂബക്കറിനെ ഇനി പാര്‍ട്ടിക്ക് വേണ്ടെന്നും അബൂബക്കറോട് വിശദികരണം തേടില്ലെന്നും പ്രവീണ്‍ കുമാര്‍ വ്യക്തമാക്കി. അബൂബക്കറെ സ്റ്റാന്റിങ് കമ്മറ്റി സ്ഥാനത്ത് നിന്നും അയോഗ്യനാക്കാനുള്ള നടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.