CrimeNEWS

മൂന്നു പതിറ്റാണ്ടത്തെ ‘സേവന’ത്തിന് തിരശീല; തൃശൂരില്‍ വ്യാജ ഡോക്ടര്‍ പിടിയില്‍

തൃശൂര്‍: 30 വര്‍ഷമായി ക്ലിനിക് നടത്തിയിരുന്ന വ്യാജ ഡോക്ടര്‍ പിടിയില്‍. ബംഗാള്‍ സ്വദേശി ദിലീപ് കുമാര്‍ സിക്തര്‍ ആണ് ആരോഗ്യവകുപ്പിന്റെ പരിശോധനയില്‍ പിടിയിലായത്. ‘ഓപ്പറേഷന്‍ വ്യാജ’ന്റെ ഭാഗമായായിരുന്നു ആരോഗ്യവകുപ്പിന്റെ പരിശോധന. കിഴക്കുംപാട്ടുകരയിലായിരുന്നു ക്ലിനിക് നടത്തിയിരുന്നത്. ഇയാളുടെ ക്ലിനിക്കില്‍ നിന്ന് മരുന്നുകളും ഉപകരമണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

ഈ വര്‍ഷം മേയില്‍ കൊച്ചി തേവര മട്ടമ്മല്‍ പ്രദേശത്ത് മാസങ്ങളായി ഡോക്ടര്‍ ചമഞ്ഞ് വ്യാജ ചികിത്സ നടത്തിയിരുന്ന ബംഗാള്‍ സുബര്‍നാപുര്‍ സ്വദേശി ദിപന്‍കര്‍ മൊണ്ഡാല്‍ (38) പിടിയിലായിരുന്നു. എറണാകുളം തേവര ചക്കാലപറമ്പില്‍ എന്ന പാര്‍പ്പിട സമുച്ചയത്തില്‍ ഒരാള്‍ അനധികൃതമായി ക്ലിനിക്ക് തുറന്ന് ചികിത്സ നടത്തുന്നതായി രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്.

Signature-ad

പൈല്‍സ് ക്ലിനിക്ക് എന്ന ബോര്‍ഡ് സ്ഥാപിച്ച് അപ്പാര്‍ട്‌മെന്റില്‍ ചികിത്സ നടത്തിവരുകയായിരുന്നു ഇയാള്‍. അന്വേഷണത്തില്‍ പ്രതി യാതൊരു വിധ ലൈസന്‍സോ സര്‍ട്ടിഫിക്കറ്റോ കൈവശമില്ലാതെ അനധികൃത ചികിത്സ നടത്തി വരുകയാണെന്ന് വ്യക്തമായെന്ന് പൊലീസ് പറഞ്ഞു. പൊലീസ് റെയ്ഡില്‍ പൈല്‍സിന് ചികിത്സ നടത്തുന്നതിനുള്ള ഉപകരണങ്ങളും മരുന്നുകളും കണ്ടെത്തിയിരുന്നു.

 

Back to top button
error: