KeralaNEWS

ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയി ;മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍; അതിർത്തികൾ അടച്ച് പോലീസ് പരിശോധന

കൊല്ലം: തട്ടിക്കൊണ്ടുപോയ ആറ് വയസുകാരിക്കായി മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍ സന്ദേശം. അമ്മയുടെ ഫോണിലേക്കാണ് സന്ദേശമെത്തിയത്.

ഫോണ്‍ വിളിച്ചത്  ഒരു സ്ത്രീയാണെന്നും. ‘കുട്ടി ഞങ്ങളുടെ കയ്യിലുണ്ടെന്നും 5 ലക്ഷം രൂപ കൊടുത്താല്‍ വിട്ട് നല്‍കാമെന്നു’മാണ് പറഞ്ഞതെന്നും  അമ്മ പറയുന്നു.

കൊല്ലം ഓയൂരില്‍ വച്ച് ഇന്ന് വൈകിട്ട് 4.45നാണ്  വെള്ള നിറത്തിലുള്ള ഹോണ്ട അമയിസ് കാറിൽ എത്തിയവർ കുട്ടിയെ കടത്തിക്കൊണ്ടു പോയത്.ഓയൂർ സ്വദേശി റെജി ജോണിന്റെ മകൾ അഭികേൽ സാറ റെജിയെയാണ് കാണാതായത്.സഹോദരന്‍ ജൊനാഥനൊപ്പം ട്യൂഷന് പോകുമ്പോഴാണ് സംഭവം. മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണ് കാറിലുണ്ടായിരുന്നത്.
സഹോദരിയെ കാറിലേക്ക് വലിച്ച് കയറ്റുമ്പോള്‍ ജൊനാഥാന്‍ തടുക്കാന്‍ ശ്രമിച്ചെങ്കിലും കാർ പെട്ടെന്ന് മുന്നോട്ട് എടുക്കുകയും കുട്ടിതാഴെ വീഴുകയും ചെയ്തു. കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ടെങ്കിലും ദൃശ്യങ്ങളില്‍ നമ്പർ വ്യക്തമല്ല.

അതേസമയം, കുട്ടിക്കായി പൊലീസ്  വ്യാപക പരിശോധന തുടരുകയാണ്.കുട്ടിയുടെ അമ്മയെ വിളിച്ച ഫോണ്‍ നമ്ബര്‍ കേന്ദ്രീകരിച്ച്‌ സൈബര്‍ സെല്ലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുഎൻഎ പത്തനംതിട്ട ജില്ലാ പ്രസിഡന്റാണ് റെജി ജോൺ.പുയ്യപ്പളളി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

Signature-ad

വിവരങ്ങള്‍ ലഭിച്ചാല്‍ ബന്ധപ്പെടേണ്ട എമര്‍ജന്‍സി നമ്പര്‍- 9946923282, 9495578999

Back to top button
error: