NEWSWorld

പ്രസിഡന്റിനെ നീക്കണം; പാക്ക് സുപ്രീം കോടതിയില്‍ ഹര്‍ജി

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ പ്രസിഡന്റ് ആരിഫ് അല്‍വിയെ നീക്കണമെന്ന് ആവശ്യപ്പെട്ടു സുപ്രീം കോടതിയില്‍ ഹര്‍ജി. ഭരണഘടനാനുസൃതമായ ചുമതലകള്‍ പ്രസിഡന്റ് നിറവേറ്റുന്നില്ലെന്നും തെറ്റായ നടപടികള്‍ സ്വീകരിക്കുന്നുവെന്നും ആരോപിച്ച് ഗുലാം മുര്‍ത്താസ ഖാന്‍ ആണ് ഹര്‍ജി നല്‍കിയത്. പ്രസിഡന്റ് ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ പ്രതിനിധി ആകാന്‍ പാടില്ല.

അതേസമയം, മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാക്കിസ്ഥാന്‍ തെഹ്രികെ ഇന്‍സാഫ് പാര്‍ട്ടിയുടെ പ്രതിനിധിയെപോലെ പ്രവര്‍ത്തിക്കുന്നതായും ഹര്‍ജിയില്‍ പറയുന്നു. ആരിഫ് അല്‍വിയുടെ 5 വര്‍ഷ കാലാവധി സെപ്റ്റംബര്‍ 8ന് അവസാനിച്ചിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പിനു മുന്നോടിയായി ദേശീയ അസംബ്ലി ഓഗസ്റ്റില്‍ പിരിച്ചുവിട്ടതിനാല്‍, ഭരണഘടനയുടെ 44ാം വകുപ്പ് അനുസരിച്ചു പ്രസിഡന്റിനു തുടരാം.

Signature-ad

പാക്കിസ്ഥാനില്‍ അടുത്ത ഫെബ്രുവരി 11നാണ് പൊതുതിരഞ്ഞെടുപ്പ്. കാലാവധി പൂര്‍ത്തിയാക്കുന്നതിന് 3 ദിവസം മുന്‍പ് ഓഗസ്റ്റ് 9ന് പ്രസിഡന്റ് ആരിഫ് അല്‍വി ദേശീയ അസംബ്ലി പിരിച്ചുവിട്ടിരുന്നു. മണ്ഡല പുനര്‍നിര്‍ണയം പൂര്‍ത്തിയാകാത്തതിനാല്‍ ഈ വര്‍ഷം തിരഞ്ഞെടുപ്പു നടത്താനാകില്ലെന്ന് കമ്മിഷന്‍ നേരത്തെ അറിയിച്ചിരുന്നു.

Back to top button
error: