SportsTRENDING

മഴ മാറി; തിരുവനന്തപുരത്ത് ഇന്ന് റൺമഴ പെയ്യും 

തിരുവനന്തപുരം: കഴിഞ്ഞ ഞായറാഴ്ച ഇന്ത്യയെ തോൽപ്പിച്ച് ലോകകപ്പ് നേടിയ ഓസ്ട്രേലിയൻ ടീമിനെ, കൃത്യം ഒരാഴ്ചയ്ക്കുശേഷം ഇന്ത്യൻ യുവനിര നേരിടുകയാണ്.തിരുവനന്തപുരത്തെ  കാര്യവട്ടത്തുവച്ച് ഇന്ന് വൈകിട്ട് ഏഴു മണിക്കാണ് മത്സരം.

ഇന്ത്യ-ഓസ്ട്രേലിയ ട്വന്റി20 പരമ്ബരയിലെ രണ്ടാം മത്സരമാണ് ഇന്ന് നടക്കുന്നത്. ആദ്യ മത്സരത്തില്‍ വിജയംനേടിയതിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ  കാര്യവട്ടത്തിറങ്ങുന്നത്.ഇന്ത്യയുടെ ഭാഗ്യ ഗ്രൗണ്ടെന്നാണ് കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം അറിയപ്പെടുന്നത്.

കഴിഞ്ഞ ജനുവരിയില്‍ ഇവിടെ ശ്രീലങ്കയെ 317 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ റെക്കോഡ് സ്ഥാപിച്ചിരുന്നു. ഗ്രീൻഫീല്‍ഡില്‍ കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലിലും ഇന്ത്യയാണ് വിജയിച്ചത്. 2019-ല്‍ വെസ്റ്റ് ഇൻഡീസിനെതിരേ നടന്ന ട്വന്റി 20 മത്സരത്തില്‍ മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടത്.

Signature-ad

അതേസമയം ഇന്ന് മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.കഴിഞ്ഞ ദിവസങ്ങളിലെല്ലാം തിരുവനന്തപുരത്ത് കനത്ത മഴയാണ് പെയ്തത്.

രാത്രിയില്‍ നടക്കുന്ന മത്സരത്തിന് അനുകൂല കാലാവസ്ഥയാണ് നിലവിലുള്ളതെന്നാണ് വിലയിരുത്തല്‍. കനത്ത മഴ പെയ്താല്‍പ്പോലും പെട്ടെന്നുതന്നെ മത്സരത്തിന് തയ്യാറാക്കാവുന്ന മികച്ച ഡ്രെയിനേജ് സംവിധാനമാണ് ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തില്‍.

Back to top button
error: