പത്തനംതിട്ട: ശബരിമല സന്നിധാനത്ത് എത്തുന്ന തീർത്ഥാടകർക്ക് സൗജന്യ ചുക്ക് വെള്ളം വിതരണം ചെയ്തത് അട്ടപ്പാടിയിലെ ആദിവാസി യുവാക്കൾ.
പാലക്കാട് പുതുര്‍ പോലീസിന്റെ പ്രത്യേക താല്പര്യ പ്രകാരമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ദിവസവേതനത്തിലുള്ള ജോലിക്ക് ആദിവാസി യുവാക്കള്‍ അപേക്ഷിച്ചത്. ജോലിക്ക് അപേക്ഷിക്കാൻ സഹായിച്ചതും അഭിമുഖത്തിന് എത്തിച്ചതും പോലീസ് ഉദ്യോഗസ്ഥരാണ്.
ചുക്കുവെള്ളം നല്‍കുന്നത് കൂടാതെ പാചകപ്പുരയിലും അന്നദാന മണ്ഡപത്തിലും ഇവര്‍ ജോലിക്ക് എത്തുന്നുണ്ട്.വരുംദിവസങ്ങളില്‍ അട്ടപ്പാടിയിലെ ആദിവാസി ഊരുകളിൽ നിന്നും കൂടുതല്‍ പേര് സന്നിധാനത്ത് ജോലിക്ക് എത്തുമെന്ന് പോലീസ് അറിയിച്ചു.