CrimeNEWS

പിറന്നാളിന് ദുബായ്ക്ക് കൊണ്ടുപോയില്ല, സമ്മാനങ്ങളും നല്‍കിയില്ല; ഭര്‍ത്താവിനെ ഭാര്യ ഇടിച്ചുകൊന്നു

മുംബൈ: പിറന്നാള്‍ സമ്മാനമായി ദുബായിലെക്ക് കൊണ്ടുപോകാത്തതില്‍ ഭര്‍ത്താവിനെ ഭാര്യ ഇടിച്ചുകൊന്നു. മഹാരാഷ്ട്രയിലെ പൂനെ വാനവഡി പ്രദേശത്ത് വെള്ളിയാഴ്ചയാണ് സംഭവമുണ്ടായിരിക്കുന്നത്. പ്രദേശത്ത് സമ്പന്നര്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു അപ്പാര്‍ട്ടുമെന്റിലാണ് സംഭവമുണ്ടായത്.

വ്യവസായിയായ നിഖില്‍ പുഷ്പരാജ് ഖന്ന(36)യാണ് കൊല്ലപ്പെട്ടത്. രേണുക(38)യെ ആറു വര്‍ഷം മുന്‍പാണ് ഇയാള്‍ വിവാഹം ചെയ്തത്. പിറന്നാള്‍ ആഘോഷത്തിന് വേണ്ടി ദുബായിലേക്ക് കൊണ്ടുപോകാത്തതിന് ഭര്‍ത്താവിന്റെ മൂക്കിന് ഇടിക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സംഘര്‍ഷമാണ് കാരണമെന്ന് തെളിഞ്ഞതായി പോലീസ് പറഞ്ഞു.

Signature-ad

രേണുകയുടെ പിറന്നാള്‍ വിവാഹ വാര്‍ഷിക ആഘോഷങ്ങള്‍ക്ക് നിഖില്‍ ദുബായില്‍ കൊണ്ടുപോകുകയോ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കുകയോ ചെയ്തില്ലെന്ന് കാണിച്ചാണ് തര്‍ക്കമുണ്ടായത്. അതിന് പുറമെ, ചില ബന്ധുക്കളുടെ ജന്മദിനം ആഘോഷിക്കാന്‍ ഡല്‍ഹിയിലേക്ക്
കൊണ്ടുപോകാത്തതും പ്രശ്‌നങ്ങള്‍ക്ക് ഇന്ധനമെകി. തന്റെ ആഗ്രഹത്തിന് അനുകൂലമായ പ്രതികരണം നല്‍കാത്തതില്‍ നിഖിലിനോട് രേണുകയും പ്രശ്‌നങ്ങളുണ്ടായിരുന്നു.

ഇരുവരും തമ്മിലുള്ള തര്‍ക്കത്തിനിടെ രേണുക നിഖിലിന്റെ മുഖത്ത് ഇടിക്കുകയായിരുന്നു. ഇതില്‍ നിഖിലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. മൂക്കിന് പരിക്കേല്‍ക്കുകയും ചില പല്ലുകള്‍ക്കും പൊട്ടുകയും ചെയ്തു. ഇതില്‍ ഇയാള്‍ക്ക് രക്തസ്രാവം ഉണ്ടാകുകയും ബോധം നഷ്ടപ്പെടുകയും ചെയ്തു.

രേണുക ഈ വിവരം പിതാവ് ഡോ പുഷ്പരാജിനെയാണ് വിവരം അറിയിച്ചത്. കുഴഞ്ഞുവീണ നിഖിലിന് സിപിആര്‍ നല്‍കിയെങ്കിലും പ്രതികരണം ഉണ്ടായില്ല. പോലീസ് രേണുകയ്‌ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഐപിസി വകുപ്പ് 302 പ്രകാരം വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്തതിന് ശേഷം വിശദമായ അന്വേഷണം നടത്തുകയാണ്. ഇവര്‍ക്കെതിരെ എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

Back to top button
error: