IndiaNEWS

റീച്ചാര്‍ജ് ചെയ്യുന്നതിന് ഗൂഗിള്‍ പേ ഫീസ് ഈടാക്കിത്തുടങ്ങി; നിരക്കുകള്‍ അറിയാം 

യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ആപ്പുകളുടെ വരവോടെ റീച്ചാര്‍ജുകളും മറ്റും അ‌നായാസമായി മാറി. പേയ്മെന്റുകള്‍ നടത്താൻ മാത്രമല്ല, അ‌ധികമായി പണം ചെലവഴിക്കാതെ ആര്‍ക്കും എളുപ്പത്തില്‍ റീച്ചാര്‍ജ് ചെയ്യാനും ബില്ലുകള്‍ അ‌ടയ്ക്കാനും യുപിഐ ആപ്പുകള്‍ സഹായിച്ചിരുന്നു.

 പേടിഎം, ഫോണ്‍പേ എന്നീ പ്ലാറ്റ്ഫോമുകള്‍ പിന്നീട് ഇതിന് നിരക്കീടാക്കിത്തുടങ്ങി.എന്നാല്‍ ഗൂഗിള്‍ പേ( Google Pay) ഇത്തരം ഫീസുകള്‍ ഒന്നും ഈടാക്കാതെ റീച്ചാര്‍ജ് ചെയ്യാനുള്ള അ‌വസരം തുടര്‍ന്നിരുന്നു. എന്നാലിതാ ഇപ്പോള്‍ ഗൂഗിള്‍ പേയിലും കണ്‍വീനിയൻസ് ഫീസ് എന്ന പേരില്‍ റീച്ചാര്‍ജിന് അ‌ധിക തുക ഈടാക്കി തുടങ്ങിക്കഴിഞ്ഞു.

നൂറ് രൂപ വരെ ചെലവ് വരുന്ന റീച്ചാര്‍ജുകള്‍ക്ക് അ‌ധിക ഫീസ് നല്‍കേണ്ടതില്ല. 101 രൂപ മുതല്‍ 200 രൂപ വരെയുള്ള തുകയുടെ റീച്ചാര്‍ജുകള്‍ക്ക് 2 രൂപ ഫീസ് നല്‍കണം. 301 രൂപയ്ക്ക് മുകളിലുള്ള റീച്ചാര്‍ജുകള്‍ക്ക് 3 രൂപ നല്‍കണം. നിലവില്‍, മൊബൈല്‍ റീചാര്‍ജുകള്‍ക്ക് മാത്രമാണ് ഫീസ് ഈടാക്കിത്തുടങ്ങിയിരിക്കുന്നത്.

Signature-ad

ഗൂഗിള്‍ പേ വഴിയുള്ള വൈദ്യുതി ബില്‍ പേയ്‌മെന്റുകള്‍ പോലുള്ള മറ്റ് ഇടപാടുകള്‍ സൗജന്യമായി തന്നെ തുടരും. വ്യക്തിപരമായി നടത്തുന്ന ഇടപാടുകള്‍ക്കും കച്ചവടവുമായി ബന്ധപ്പെട്ടുള്ള യുപിഐ ഇടപാടുകള്‍ക്കും  അ‌ധിക തുക നല്‍കേണ്ടതില്ല.

60 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുള്ള ഇന്ത്യയിലെ രണ്ടാമത്തെ വലിയ പേയ്‌മെന്റ് ആപ്പാണ് ഗൂഗിള്‍ പേ. തങ്ങളുടെ പ്ലാറ്റ്ഫോം വഴി റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്കായി ആകര്‍ഷകമായ ക്യാഷ്ബാക്ക് കൂപ്പണുകളും മറ്റും ഗൂഗിള്‍പേ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അ‌തിലെല്ലാം ഉപരിയായി, ടെലിക്കോം കമ്ബനിയുടെ പ്ലാനിലുള്ള നിശ്ചിത തുക മാത്രം അ‌ടച്ചാല്‍ മതി എന്നതായിരുന്നു ഗൂഗിള്‍ പേ റീച്ചാര്‍ജിന്റെ നേട്ടം.അതിനാണിപ്പോൾ മാറ്റം വന്നിരിക്കുന്നത്.

Back to top button
error: